ജോലികള്‍ ഇന്ത്യയിലേയ്ക്ക് പോകുന്നില്ല: ഒബാമ

ടെക്‌സസിലെ ഓസ്റ്റിനില്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ ധനസമാഹരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കഠിനാധ്വാനത്തിന് പ്രതിഫലം നല്‍കുന്ന പുത്തന്‍ സാമ്പത്തിക പദ്ധതിയാണ് തന്റെ ഭരണകൂടം അവതരിപ്പിച്ചത്. മധ്യവര്‍ഗത്തിന്റെ ജീവിതം കൂടുതല്‍ സുരക്ഷിതമാക്കാനുള്ള പദ്ധതിയായിരുന്നു അത്.
അമേരിക്ക കൂടുതല്‍ മത്സരക്ഷമമായിരിക്കുന്നു. ഇന്ത്യയോ ചൈനയോ ജര്‍മനിയോ പോലുള്ള രാജ്യങ്ങളിലേക്ക് തൊഴിലുകളും വ്യവസായങ്ങളും പോകുന്നില്ല. അവയെല്ലാം അമേരിക്കയിലേക്ക് വരികയാണ് -ഒബാമ പറഞ്ഞു.
അമേരിക്കയില്‍ തൊഴിലുകള്‍ സൃഷ്ടിക്കാത്ത മേഖലകള്‍ക്ക് നികുതിയിളവ് നല്‍കുന്നതിന് പകരം വിദ്യാഭ്യാസം, ശുദ്ധമായ ഊര്‍ജോത്പാദനം തുടങ്ങി ജനങ്ങള്‍ക്കും രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയ്ക്കും ഉപകാരപ്രദമായ മേഖലകളില്‍ നിക്ഷേപം നടത്താന്‍ പോവുകയാണെന്നും അദ്ദേഹം അറിയിച്ചു.
തന്റെ മുന്‍ഗാമിയായ ജോര്‍ജ് ബുഷിന്റെ സാമ്പത്തിക നയങ്ങളെ വിമര്‍ശിച്ച ഒബാമ അദ്ദേഹത്തില്‍ നിന്ന് തനിക്ക് കൈമാറിക്കിട്ടിയ താറുമാറായ സമ്പദ്‌വ്യവസ്ഥ മെച്ചപ്പെടാന്‍ ഇനിയും സമയമെടുക്കുമെന്നും സൂചിപ്പിച്ചു.












Click it and Unblock the Notifications