വില്യം രാജകുമാരന്റെ വിവാഹം ജൂണില്‍

ഒമ്പതുവര്‍ഷമായി കടുത്ത പ്രണയത്തിലാണ് ഇരുവരും. ഇരുപത്തിയെട്ടിന്റെ പക്വതയിലെത്തിയ വില്യമും കേറ്റും 2001ല്‍ സെന്റ് ആന്‍ഡ്രൂസ് സര്‍വകലാശാലയില്‍ വച്ചാണ് ആദ്യമായി കാണുന്നതും പരിചയപ്പെടുന്നതും. ഇവരുടെ സൗഹൃദം പിന്നീട് പ്രണയമായി വളരുകയായിരുന്നു.
2007ലുണ്ടായ സൗന്ദര്യപിണക്കം പ്രണയബന്ധത്തില്‍ വിള്ളല്‍ വീഴ്ത്തിയെങ്കിലും അതെല്ലാം മാറ്റി ഇവര്‍ വീണ്ടും ഒന്നിക്കുകയായിരുന്നു. പിണക്കം മാറ്റി ഒന്നിച്ചതിന് ശേഷം ഇവരുടെ താമസവും ഒരുമിച്ചാണ്.
രാജകുമാരന്റെ വിവാഹം നൂറ്റാണ്ടിലെ ഏറ്റവും വലിയ ആഘോഷമാക്കി മാറ്റുനുള്ള തീരുമാനത്തിലാണ് ബ്രിട്ടീഷ് രാജകുടുംബവും രാജ്യവും. പിതാവ് ചാള്‍സ് രാജകുമാരന്റയും കാമുകി കാമിലയുടെയും വിവാഹം നടന്ന വിന്‍സര്‍ കാസിലിലെ സെന്റ് ജോര്‍ജ് ചാപ്പല്‍ തന്നെയാവും വില്യമിന്റെയും വിവാഹവേദി. രാജകീയ വിരുന്ന് ബക്കിങ് പാലസില്‍ തന്നെ നടക്കുമെന്നും ഡെയ്‌ലി സ്റ്റാര്‍ പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു.












Click it and Unblock the Notifications