മുഷറഫിനെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചു

സിന്ധ് പ്രവിശ്യാ ഹൈക്കോടതി ചീഫ് ജസ്റ്റിസ് എസ്എച്ച്‌സി ഷര്‍മാദ് ജലാല്‍ ഉസ്മാനിയാണ് ഇത് സംബന്ധിച്ച വിധി പുറപ്പെടുവിച്ചത്. ഭരണഘടനയിലെ ആറാം വകുപ്പ് അനുസരിച്ച് മൗലവി ഇഖ്ബാല്‍ ഹൈദര്‍ എന്നയാളാണ് പരാതി നല്‍കിയത്.
ഭരണഘടന റദ്ദാക്കാനോ, അട്ടിമറിക്കാനോ ശ്രമിക്കുകയോ ഗൂഡാലോചന നടത്തുകയോ ചെയ്യുന്നവരെ രാജ്യദ്രോഹികളായി കണക്കാക്കണമെന്നാണ് വകുപ്പ് ആറില്‍ പറയുന്നത്. മുഷാറഫ് കോടതിയില്‍ ഹാജരാകണമെന്ന് നിര്‍ദ്ദേശിച്ചുകൊണ്ടുള്ള പത്രപരസ്യം പാക്കിസ്ഥാനിലും ബ്രിട്ടനിലും നല്‍കാന്‍ കോടതി നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ ഇതുകൊണ്ടൊന്നും ഫലമുണ്ടാവാത്ത സാഹചര്യത്തിലാണ് മുഷാറഫിനെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചത്.












Click it and Unblock the Notifications