Get Updates
Get notified of breaking news, exclusive insights, and must-see stories!

കല്‍മാഡി അഴിമതി നടത്തെയെന്ന് സിഎജി

ദില്ലി: ദില്ലി കോമണ്‍വെല്‍ത്ത് ഗേംസിന്റെ നടത്തിപ്പ് സംബന്ധിച്ച് കംട്രോളര്‍ ആന്‍റ് ഓഡിറ്റര്‍ ജനറല്‍ നടത്തിയ അന്വേഷണത്തില്‍ സുരേഷ് കല്‍മാഡി അഴിമതി നടത്തിയതായി സൂചന.

ഗേംസിന്റെ സംഘാടക സമിതിയുടെ മേധാവി സുരേഷ് കല്‍മാഡിയാണ്. മത്സരങ്ങള്‍ സംപ്രേക്ഷണം ചെയ്യുന്നതിന്റെ അവകാശം നല്‍കിയതിലാണ് അഴിമതി നടന്നതായി ഓഡിറ്റര്‍ സൂചിപ്പിയ്ക്കുന്നത്. സ്പൊണ്‍സര്‍ഷിപ്പ് നല്‍കിയതിലും അഴിമതി നടന്നതായി ഓഡിറ്റര്‍ കാണുന്നുണ്ട്. ഓസ്ത്രേലിയയിലെ മെല്‍ബോണ്‍ ആസ്ഥാനമായ സ്പോര്‍ട്ട്സ് മാര്‍ക്കറ്റിംഗ് ആന്റ് മാനേജ്മെന്റ് (SMAM) എന്ന കമ്പനിയ്ക്ക് വളരെ കുറഞ്ഞ തുകയ്ക്ക് ഈ അവകാശങ്ങള്‍ നല്‍കിയതിലാണ് അഴിമതി നടന്നത്.

യുകെയിലെ ഫാസ്റ്റ് ട്രാക്ക് സേല്‍സ് ലിമിറ്റഡ് എന്നകമ്പനിയുമായി ഉണ്ടാക്കിയ സംപ്രേക്ഷണ കരാറിലും അഴിമതി നടന്നതായി ഓഡിറ്റര്‍ പറയുന്നു.

2009 നവംബറിനും 2010 ജനുവരിയ്ക്കും ഇടയ്ക്കാണ് ഓഡിറ്റര്‍മാര്‍ കോമണ്‍വെല്‍ത്ത് ഗേംസ് സംഘാടക സമതിയുടെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+