കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജാതി തിരിച്ചുള്ള സെന്‍സസിന് അംഗീകാരം

  • By Ajith Babu
Google Oneindia Malayalam News

Pranab Mukherjee
ദില്ലി: ജാതി തിരിച്ചുള്ള സെന്‍സസിന് കേന്ദ്ര അംഗീകാരം. ഇതേപ്പറ്റി ചര്‍ച്ചചെയ്യാന്‍ ദില്ലിയില്‍ പ്രണബ് മുഖര്‍ജിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്രമന്ത്രിസഭാ ഉപസമിതി യോഗത്തിലാണ് തീരുമാനമുണ്ടായത്. ജനസംഖ്യ കണക്കെടുപ്പിന്റെ അവസാനഘട്ടത്തിനോടനുബന്ധിച്ച് അടുത്ത ഡിസംബറില്‍ ജാതി സെന്‍സസ് നടത്താനാണ് തീരുമാനം.

ജാതി തിരിച്ചുള്ള സെന്‍സസിനെപ്പറ്റി വിവിധ രാഷ്ട്രീയകക്ഷികളുടെ കാഴ്ച്ചപ്പാടും യോഗം ചര്‍ച്ചചെയ്തു. പ്രണബ് മുഖര്‍ജിക്കുപുറമെ മന്ത്രിമാരായ ശരദ് പവാര്‍, എ.കെ ആന്റണി, പി. ചിദംബരം, മമത ബാനര്‍ജി, എം. വീരപ്പമൊയ്‌ലി, ഫാറൂഖ് അബ്ദുള്ള, ദയാനിധിമാരന്‍ തുടങ്ങിയവരും യോഗത്തില്‍ പങ്കെടുത്തു.

ഇതാദ്യമായാണ് സ്വതന്ത്ര ഇന്ത്യയില്‍ ജാതി അടിസ്ഥാനമാക്കിയുള്ള കണക്കെടുപ്പിന് വഴിയൊരുങ്ങുന്നത്. ഇതിന് മുമ്പ് 1931 ലാണ് ജാതി സെന്‍സസ് നടന്നത്. വിവിധ പാര്‍ട്ടികളുടെ നിവേദനം പരിഗണിച്ച ശേഷമാണ് ഈ തീരുമാനം എടുത്തതെന്ന് പ്രണബ് മുഖര്‍ജി പറഞ്ഞു.

സെന്‍സസിന്റെ ആദ്യഘട്ടം തുടങ്ങി കഴിഞ്ഞു. ജാതി സെന്‍സസ് നടത്തുക മൂന്നാം ഘട്ടത്തിലായിരിയ്ക്കും. ഈ ഘട്ടത്തില്‍ വ്യക്തികളുടെ ബയോമെട്രിക് വിവരങ്ങളും ശേഖരിയ്ക്കും. ഫോട്ടോ, വിരല്‍ അടയാളം, കൃഷ്ണമണി രേഖപ്പെടുത്തല്‍ ഇവയാണ് ബയോമെട്രിക് വിവരങ്ങള്‍.

ജാതി സെന്‍സസ് നടത്തണമെന്നത് പ്രധാനമായും സമാജ്‌വാദി, രാഷ്ട്രീയ ജനതാദള്‍ ജെ.ഡി.യു. എന്നീ പാര്‍ട്ടികളുടെ ആവശ്യമായിരുന്നു. പാര്‍ട്ടിയ്ക്കുള്ളില്‍ എതിരഭിപ്രായമുണ്ടായിട്ടും ബിജെപിയും ജാതി സെന്‍സസിന് അനുമതി നല്‍കി.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X