മലയാളി നവദമ്പതികള്‍ ഗോവയില്‍ ജീവനൊടുക്കി
പനജി: മലയാളികളായ നവദമ്പതികള്‍ ഗോവയിലെ ഫ്ളാറ്റില്‍ ജീവനൊടുക്കി. പനജിയില്‍ നിന്നും അഞ്ചു കിലോമീറ്റര്‍ അകലെ പോര്‍വോറിമ്മിലെ ഫഌറ്റിലാണ് കണ്ണൂര്‍ ജില്ലക്കാരായ ദിലീപ് കുമാറി(30)നെയും ഭാര്യ സിംജ(27)യെയും മരിച്ച നിലയില്‍ കണ്ടെത്തിയത്.
ദിലീപ് ഫാനില്‍ തൂങ്ങിയ നിലയിലായിരുന്നു. സിംജയുടെ മൃതദേഹം തറയില്‍ കിടക്കുകയായിരുന്നു. മലയാളത്തില്‍ എഴുതിയ ആത്മഹത്യാകുറിപ്പും ഇവരുടെ മുറിയില്‍ നിന്നും ലഭിച്ചു.
ദിലീപ് ഐടി കമ്പനിയിലാണ് ജോലിചെയ്തിരുന്നത്. കഴിഞ്ഞ ദിവസമാണ് ഇവര്‍ നാട്ടില്‍ നിന്നും മടങ്ങിയെത്തിയത്.












Click it and Unblock the Notifications