ത്രിജി സേവനത്തിന് താല്‍ക്കാലിക സ്വിച്ച് ഓഫ്
ദില്ലി: അടുത്തിടെ നടപ്പാക്കിയ മൊബൈല്‍ ഫോണ്‍ ത്രിജി സേവനങ്ങള്‍ നിര്‍ത്തി വയ്ക്കാന്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ നിര്‍ദേശം.
ത്രി ജി സേവനങ്ങള്‍ നിരീക്ഷിക്കുന്നതിനുള്ള സംവിധാനം തയാറാകുന്നതു വരെ ഇത് നിര്‍ത്തിവയ്ക്കാനാണ് ടെലികോം വകുപ്പിന് നിര്‍ദേശം നല്‍കിയിരിക്കുന്നത്.
ബ്ലാക്‌ബെറി മൊബൈല്‍ ഫോണുകളുടെ നിരോധനം ചര്‍ച്ച ചെയ്യാന്‍ വ്യാഴാഴ്ച ചേരുന്ന ഉന്നതതലയോഗത്തില്‍ ത്രിജിയും ചര്‍ച്ചാ വിഷയമാകും.
മൊബൈല്‍ ഫോണിലൂടെ പരസ്പരം കണ്ട് സംസാരിക്കുന്നതും ടെലിവിഷന്‍ പരിപാടികള്‍ കാണുന്നതുമുള്‍പ്പെടെയുള്ള ത്രിജി സേവനങ്ങളാണ് നിര്‍ത്തിവയ്ക്കുന്നത്.
രാജ്യതാല്പര്യത്തിനെതിരായി ജമ്മുകാശ്മീരില്‍ വീഡിയോ ക്ലിപ്പുകള്‍ പ്രചരിക്കാനുള്ള സാധ്യതയും കണക്കിലെടുത്താണ് നിരോധനത്തിന് നിര്‍ദേശം നല്‍കിയതെന്ന് ആഭ്യന്തരമന്ത്രാലയം വ്യക്തമാക്കി.
നിലവില്‍ ജമ്മുകാശ്മീരിലെ 30 ലക്ഷം സിം കാര്‍ഡുകള്‍ നിരീക്ഷിക്കാനാവുന്നില്ല. ഇതിനു പുറമേയാണ് ത്രി ജി സേവനങ്ങള്‍ ഉണ്ടാക്കുന്ന സുരക്ഷാപ്രശ്‌നം. മുംബൈ, ദില്ലി എന്നിവിടങ്ങളില്‍ എംടിഎന്‍എല്ലും രാജ്യത്തെ മറ്റിടങ്ങളില്‍ ബിഎസ്എന്‍എല്ലുമാണ് ത്രീ ജി സര്‍വീസുകള്‍ നല്‍കുന്നത്.
ബിഎസ്എന്‍എല്ലിന് 15 ലക്ഷവും എംടിഎന്‍എല്ലിന് 4 ലക്ഷവും ത്രി ജി ഉപഭോക്താക്കള്‍ ഉണ്ടെന്നാണ് കണക്ക്. ഈ വര്‍ഷം അവസാനത്തോടെ സ്വകാര്യകമ്പനികളും ത്രിജി സേവനമേഖലയിലേക്ക് കടക്കാനിരിക്കുന്നതിനിടെയാണ് ഈ തിരിച്ചടി. ത്രീ ജി സ്‌പെക്ട്രം ലേലത്തിലൂടെ സര്‍ക്കാരിന് 67,000 കോടി രൂപയാണ് ലഭിച്ചത്.












Click it and Unblock the Notifications