പ്രായപൂര്‍ത്തിയാവാതെയും വിവാഹമാകാം: കോടതി
ദില്ലി: പ്രായപൂര്‍ത്തിയാവാത്തവര്‍ തമ്മിലുള്ള വിവാഹത്തിനും നിയമസാധുതയുണ്ടെന്ന് ദില്ലി ഹൈക്കോടതി. വരനോ വധുവോ ആവശ്യപ്പെട്ടാല്‍ മാത്രമേ അത്തരം വിവാഹങ്ങള്‍ അസാധുവാക്കാന്‍ പറ്റൂ എന്നും കോടതി വ്യക്തമാക്കി.
ജസ്റ്റിസുമാരായ ബി.ഡി. അഹമ്മദും വി.കെ.ജയിനും ഉള്‍പ്പെട്ട ബഞ്ചാണ് നിര്‍ണായക വിധി പുറപ്പെടുവിച്ചത്.
ഇന്ത്യയില്‍ വിവാഹത്തിനുള്ള കുറഞ്ഞ പ്രായം പുരുഷന് 21 വയസ്സും സ്ത്രീക്ക് 18 വയസ്സുമായി നിജപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍, പ്രായപൂര്‍ത്തിയാവാത്തവര്‍ തമ്മിലുള്ള വിവാഹം അസാധുവാണെന്ന് ബാലവിവാഹ നിരോധന നിയമത്തില്‍പോലും വ്യവസ്ഥ ചെയ്തിട്ടില്ല.
വധുവോ വരനോ ആവശ്യപ്പെടുന്ന പക്ഷം ഇത്തരം വിവാഹങ്ങള്‍ അസാധുവാക്കാം എന്ന് മാത്രമേ ഈ നിയമത്തില്‍ പറയുന്നുള്ളു-വിധിന്യായത്തില്‍ വ്യക്തമാക്കുന്നു.
പതിനെട്ടുകാരനും പതിനാറുകാരിയും തമ്മിലുള്ള വിവാഹം റദ്ദ് ചെയ്യണമെന്ന് അഭ്യര്‍ഥിച്ച് വധുവിന്റെ വീട്ടുകാര്‍ നല്‍കിയ ഹര്‍ജി തള്ളിക്കൊണ്ടാണ് കോടതിയുടെ വിധി. ഒന്നിച്ചു ജീവിക്കാന്‍ ഇരുവരെയും കോടതി അനുവദിച്ചു.












Click it and Unblock the Notifications