Get Updates
Get notified of breaking news, exclusive insights, and must-see stories!

ബ്ലാക്‌ബെറി ഇമെയില്‍ സേവനം നിരോധിച്ചേയ്ക്കും

BalckBerry
ദില്ലി: സുരക്ഷാ പ്രശ്‌നം മുന്‍നിര്‍ത്തി കേന്ദ്രസര്‍ക്കാര്‍ ബ്ലാക്ക്‌ബെറി മൊബൈലിലെ ഇമെയില്‍ സര്‍വീസുകള്‍ താല്‍കാലികമായി നിര്‍ത്തിവച്ചേക്കുമെന്ന് സൂചന.

ഉപയോക്താക്കളുടെ വിവരങ്ങള്‍ പങ്കിടാന്‍ ബ്ലാക്ക്‌ബെറി സ്മാര്‍ട് ഫോണ്‍ നിര്‍മാതാക്കളായ കനേഡിയന്‍ കമ്പനി റിസര്‍ച്ച് ഇന്‍ മോഷന്‍(റിം) തയാറായില്ലെങ്കില്‍ സേവനം നിര്‍ത്താന്‍ കേന്ദ്രം ആവശ്യപ്പെടുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഇതുസംബന്ധിച്ച് വ്യാഴാഴ്ച നടക്കുന്ന യോഗത്തില്‍ വിവരങ്ങള്‍ പങ്കുവയ്ക്കാന്‍ റിമ്മിന് അന്ത്യശാസനം നല്‍കുമെന്ന് കേന്ദ്ര ആഭ്യന്തര സ്‌പെഷല്‍ സെക്രട്ടറി യു.കെ.ബന്‍സാല്‍ അറിയിച്ചു. പ്രശ്‌നം പരിഹരിക്കുന്നതു വരെ ബ്ലാക്‌ബെറി വഴിയുള്ള ഇമെയില്‍ സേവനങ്ങള്‍ താല്‍കാലികമായി നിരോധിക്കും.

ബ്ലാക്ക്‌ബെറി സേവനങ്ങള്‍ തീവ്രവാദികള്‍ ദുരുപയോഗം ചെയ്യുമെന്നാണ് ഇന്ത്യ ഉയര്‍ത്തുന്ന പ്രധാന വാദം. ബ്ലാക്ക്‌ബെറി വഴി കൈമാറ്റം ചെയ്യുന്ന മുഴുവന്‍ വിവരങ്ങളും നിരീക്ഷിക്കാനും കൈമാറാനും കമ്പനി തയാറാകണമെന്നാണു കേന്ദ്രത്തിന്റെ ആവശ്യം. എന്നാല്‍ ഇതിനോട് കമ്പനിക്ക് വിമുഖതയാണ്.

അമേരിക്കയിലൊഴികെ ഒരിടത്തും ബ്ലാക്ക്‌ബെറി വിവരങ്ങള്‍ നിരീക്ഷിക്കാറില്ല. രാജ്യരക്ഷയെ ബാധിക്കുന്ന വിഷയമായതിനാല്‍ ഇക്കാര്യത്തില്‍ വിട്ടുവീഴ്ചയ്ക്കു തയാറല്ലെന്നാണ് സുരക്ഷാ ഏജന്‍സികളുടെ നിലപാട്. ഫോണിന്റെ പ്രവര്‍ത്തനം സംബന്ധിച്ച വിവരം കൈമാറാന്‍ തയാറല്ലെന്ന് മുമ്പ് നടന്ന ചര്‍ച്ചകളില്‍ റിസര്‍ച്ച് ഇന്‍ മോഷന്‍ വ്യക്തമാക്കിയിരുന്നു.

ബ്ലാക്‌ബെറി മുഖേനെ സന്ദേശങ്ങള്‍ കൈമാറപ്പെടുന്നത് രഹസ്യാത്മകമായാണ്. ഫോണ്‍ ഉപയോഗിച്ച് അയയ്ക്കുന്ന ഇമെയില്‍ സന്ദേശങ്ങള്‍ രഹസ്യ കോഡുകളാക്കി മാറ്റി സേവനദാതാക്കളുടെ പക്കലുള്ള ബ്ലാക്ക്‌ബെറി എന്റര്‍െ്രെപസസ് സെര്‍വറിലെത്തിയ ശേഷം സന്ദേശങ്ങള്‍ ഡീകോഡ് ചെയ്ത് ഇമെയിലുകള്‍ കൈമാറ്റപ്പെടുന്നതാണ് രീതി.

തുടര്‍ന്ന് ഇവ വീണ്ടും അവിടെ നിന്ന് തിരികെ എടുത്ത് ബ്ലാക്ക്‌ബെറി സെര്‍വറുകളില്‍ രഹസ്യ സ്വഭാവത്തോടെ സൂക്ഷിക്കും. നിരോധനം ഒഴിവാക്കാന്‍ കമ്പനി ഈ രഹസ്യകോഡുകള്‍ സൗദി അറേബ്യന്‍ സര്‍ക്കാരിനു കൈമാറിയതായി റിപ്പോര്‍ട്ടുകള്‍ ഉണ്ട്. എന്നാല്‍ ഇതുസംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+