കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കെട്ടിക്കിടക്കുന്ന അരി പാവങ്ങള്‍ക്ക് കൊടുക്കണം

  • By Ajith Babu
Google Oneindia Malayalam News

 	 SC asks Centre to ensure distribution of food grains to BPL
ദില്ലി രാജ്യത്തെ സര്‍ക്കാര്‍ സംഭരണശാലകളില്‍ കെട്ടിക്കിടക്കുന്ന ഭക്ഷ്യധാന്യങ്ങള്‍ പട്ടിണി കിടക്കുന്ന പാവപ്പെട്ട ജനങ്ങള്‍ക്ക് സൗജന്യമായി വിതരണം ചെയ്യണമെന്ന് സുപ്രീംകോടതിയുടെ ഉത്തരവ്.

കെട്ടിക്കിട്ടക്കുന്ന ധാന്യം പൊതുവിതരണ സംവിധാനത്തിലൂടെ ആദിവാസി മേഖലയിലും വരള്‍ച്ചാ ബാധിത മേഖലയിലും വിതരണം ചെയ്യണം. പാവപ്പെട്ടവര്‍ക്ക് ഏതുസമയത്തും ധാന്യങ്ങള്‍ വാങ്ങാന്‍ രാജ്യത്തെ ന്യായവില ഷോപ്പുകള്‍ മാസത്തില്‍ മുഴുവന്‍ ദിവസവും പ്രവര്‍ത്തിക്കണമെന്നും പൊതുവിതരണ സമ്പ്രദായം കൂടുതല്‍ മെച്ചപ്പെടുത്തണമെന്നും സുപ്രീംകോടതി ഉത്തരവിലുണ്ട്.

രാജ്യത്തെ എഫ്‌സിഐ ഗോഡൗണുകളില്‍ ലക്ഷക്കണക്കിന് അരി കെട്ടിക്കിടക്കുകയാണെന്നും ഇതില്‍ ഇടപെടണമെന്നും ആവശ്യപ്പെട്ട് പിയുസിഎല്‍ എന്ന സംഘടനയാണ് കോടതിയില്‍ ഹര്‍ജി നല്‍കിയത്. ഹര്‍ജി പരിഗണിച്ച കോടതി കേന്ദ്രത്തിന് നോട്ടീസ് അയച്ചിരുന്നു. ഈ കേസിലാണ് ഉത്തരവ്.

ഭക്ഷ്യധാന്യങ്ങള്‍ പാഴായി പോകുന്ന സാഹചര്യമുണ്ടാവരുത്. പൊതുവിതരണ സമ്പ്രദായം മെച്ചപ്പെടുത്താനായി കമ്പ്യൂട്ടര്‍വല്‍ക്കരണം അടക്കമുള്ള കാര്യങ്ങള്‍ ചെയ്യണം. ഇതിനായി കേന്ദ്രസര്‍ക്കാര്‍ എന്തെല്ലാം നടപടികള്‍ സ്വീകരിച്ചുവെന്ന് കോടതി ചോദിച്ചു. കാര്യക്ഷമം എന്നായിരുന്നു സര്‍ക്കാര്‍ വിശദീകരണം.

ഭക്ഷ്യസുരക്ഷാപദ്ധതി അടക്കമുള്ള സര്‍ക്കാര്‍ പരിപാടികള്‍ സര്‍ക്കാര്‍ കോടതിയില്‍ വിശദീകരിച്ചു. എന്നാല്‍ വിശദമായ സത്യവാങ്മൂലം ആറ് ആഴ്ചയ്ക്കുള്ളില്‍ സമര്‍പ്പിക്കാന്‍ കോടതി നിര്‍ദേശിച്ചു. എല്ലാ സംസ്ഥാനങ്ങളിലും വലിയ സംഭരണശാലകള്‍ പണിത് ഭക്ഷ്യകരുതല്‍ ഉറപ്പുവരുത്തണമെന്നും കോടതി നിര്‍ദേശിച്ചു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X