കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പൊലീസ് മദനിയെ അറസ്റ്റ് ചെയ്യും: യെദ്യൂരപ്പ

Google Oneindia Malayalam News

Yedyurappa
ബാംഗ്ളൂര്‍: കേരളത്തിലെത്തിയ കര്‍ണാടക പൊലീസ് അബ്ദുള്‍ നാസര്‍ മദനിയെ അറസ്റ്റ് ചെയ്യുമെന്ന് കര്‍ണാടക മുഖ്യമന്ത്രി യെദ്യൂരപ്പ ഓഗസ്റ്റ് 11 ബുധനാഴ്ച രാത്രി വ്യക്തമാക്കി. അറസ്റ്റിനായി നിയോഗിച്ച സംഘം അവരുടെ ജോലി ചെയ്യും.

ബുധനാഴ്ച രാത്രി ഒരു പരിപാടിയില്‍ പങ്കെടുക്കാനെത്തിയ മുഖ്യമന്ത്രി മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിനുത്തരമായാണ് ഇത് പറ‍ഞ്ഞത്. മദനിയെ അറസ്റ്റ് ചെയ്യണമെന്ന കര്‍ണാടക പൊലീസിന്റെ നിലപാടില്‍ മാറ്റമില്ല.

അറസ്റ്റിനെക്കുറിച്ച് നേരത്തേ അറിയിച്ചില്ലെന്ന കേരള ആഭ്യന്തരമന്ത്രി കൊടിയേരി ബാലകൃഷ്ണന്‍ പറഞ്ഞതിനോട് പ്രതികരിയ്ക്കാന്‍ മുഖ്യമന്ത്രി യെദ്യൂരപ്പ തയ്യാറായില്ല.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X