ഒരുലക്ഷം മലയാളികള്‍ യുഎസ് വിട്ട് കേരളത്തിലേയ്ക്ക്
നെടുമ്പാശേരി: ജോലിയില്‍നിന്നും വിരമിക്കുന്ന ഒരു ലക്ഷം മലയാളികള്‍ ഉടന്‍ കേരളത്തില്‍ തിരിച്ചെത്തുന്നു.
ഫെഡറേഷന്‍ ഓഫ് കേരളറ്റ്‌സ് അസോസിയേഷന്‍ ഇന്‍ നോര്‍ത്ത് അമേരിക്ക (ഫൊക്കാന) പ്രസിഡന്റ് ജി.കെ. പിള്ളയാണ് കൊച്ചി വിമാനത്താവളത്തില്‍ ഇക്കാര്യം അറിയിച്ചത്.
പെന്‍ഷന്‍ ലഭിക്കുന്ന ഇവര്‍ക്ക് ജീവിക്കാന്‍ അമേരിക്കയേക്കാള്‍ കൂടുതല്‍ അനുയോജ്യം കേരളമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
തിരിച്ചു വരുന്ന അമേരിക്കന്‍ മലയാളികളുടെ നിക്ഷേപവും സേവനവും പ്രയോജനപ്പെടുത്താന്‍ കേരള ഗവണ്‍മെന്റ് തയാറാകണം. സ്മാര്‍ട്ട് സിറ്റി പോലുള്ള പദ്ധതികളില്‍ ഇവരുടെ നിക്ഷേപങ്ങള്‍ പ്രയോജനപ്പെടുത്താന്‍ കഴിയും- അദ്ദേഹം അഭിപ്രായപ്പെട്ടു.
അമേരിക്കന്‍ മലയാളികള്‍ക്ക് നാട്ടില്‍ വന്ന് പോകാന്‍ വീസ ചട്ടത്തില്‍ ഇളവ് വരുത്തണമെന്ന് ഫൊക്കാന പ്രസിഡന്റ് ആവശ്യപ്പെട്ടു.
അമേരിക്കയില്‍ ഭരണസമിതികളിലേക്ക് കൂടുതല്‍ മലയാളികളെ എത്തിക്കാനുള്ള ശ്രമം നടന്നുവരികയാണ്. പ്രാദേശിക കൗണ്‍സിലുകളില്‍ ഇപ്പോള്‍ തന്നെ ഗണ്യമായ പ്രാതിനിധ്യം മലയാളികള്‍ക്കുണ്ട്.












Click it and Unblock the Notifications