മദനിയുടെ കാര്യത്തില്‍ ആശയക്കുഴപ്പമില്ല: ഡിജിപി

അറസ്റ്റ് സംബന്ധിച്ച് കര്‍ണാടക, കേരള പൊലീസ് സേനകളുടെ സംയുക്ത ആലോചനയ്ക്കു ശേഷം തീരുമാനമെടുക്കുമെന്നും അദ്ദേഹം അറിയിച്ചു.
അറസ്റ്റ് സംബന്ധിച്ച് ഉന്നതതലത്തില്‍ ചര്‍ച്ച നടന്നിട്ടില്ല. മദനിയുടെ അറസ്റ്റ് സംബന്ധിച്ച് ആശയക്കുഴപ്പം നിലനില്‍ക്കുന്നതായുള്ള വാര്‍ത്ത ശരിയില്ല-അദ്ദേഹം പറഞ്ഞു.
ഇതിനിടെ അന്‍വാര്‍ശേരിയില്‍ വിശ്രമിക്കുന്ന അബ്ദുല്‍നാസര്‍ മദനിക്ക് എച്ച് വണ്‍ എന്‍ വണ്‍ പനിയാണെന്ന് സംശയമുണ്ടായ സാഹചര്യത്തില്‍ സന്ദര്‍ശകര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി.
പ്രധാനപ്പെട്ട നേതാക്കള്‍ മാത്രമാണ് മദനിയെ സന്ദര്‍ശിക്കുന്നത്. കഫക്കെട്ടും, കടുത്തചുമയും പിടിപിട്ട മദനിയുടെ ആരോഗ്യനില ഏറെമോശമാണെന്നാണ് ആരോഗ്യവകുപ്പ് അധികൃതരുടെ വിലയിരുത്തല്‍.
ഡോക്ടര്‍മാര്‍ ആശുപത്രിയിലേക്ക് മാറ്റാന്‍ ശ്രമം നടത്തിയെങ്കിലും മദനി അതിന് വിസമ്മതിക്കുകയായിരുന്നു.












Click it and Unblock the Notifications