കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാഷ്ട്രപതിയുടെ കേരള സന്ദര്‍ശനം തുടങ്ങുന്നു

  • By Ajith Babu
Google Oneindia Malayalam News

Pratibha Patil
കോട്ടയം: മൂന്നു ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായി രാഷ്ട്രപതി പ്രതിഭാ പാട്ടീല്‍ വ്യാഴാഴ്ച കോട്ടയത്തെത്തും. ദില്ലിയില്‍ നിന്നു പ്രത്യേക വിമാനത്തില്‍ നെടുമ്പാശേരിയില്‍ വന്നിറങ്ങുന്ന രാഷ്ട്രപതി അവിടെനിന്നു വ്യോമസേനയുടെ ഹെലിക്കോപ്റ്ററില്‍ ഉച്ചയ്ക്ക് 1.30ന് കോട്ടയം പോലീസ് പരേഡ് ഗ്രൗണ്ടിലിറങ്ങും.

വ്യാഴാഴ്ച വൈകിട്ട് രാഷ്ട്രപതി അല്‍ഫോന്‍സാ ജന്മശതാബ്ദി സമാപനസമ്മേളനം ഉദ്ഘാടനം ചെയ്യും. വെള്ളിയാഴ്ച രാവിലെ 8.25നു റോഡ് മാര്‍ഗം കോട്ടയം പോലീസ് പരേഡ് മൈതാനിയില്‍ എത്തുന്ന രാഷ്ട്രപതി ഹെലിക്കോപ്റ്ററില്‍ പള്ളിപ്പുറം സിആര്‍പിഎഫ്. ഹെലിപ്പാഡിലേക്കു പോകും.

തിരുവനന്തപുരത്തു വിവിധ പരിപാടികളില്‍ പങ്കെടുത്ത ശേഷം കോട്ടയത്തു തിരിച്ചെത്തും. ശനിയാഴ്ച ഉച്ചയ്ക്ക് ഒരുമണിക്കു ഹെലിക്കോപ്റ്ററില്‍ ആലപ്പുഴയ്ക്കു പോകും. അവിടെ നെഹ്‌റു ട്രോഫി വള്ളംകളിയില്‍ മുഖ്യാതിഥിയായിരിക്കും. ആലപ്പുഴയില്‍ നിന്നു കൊച്ചി വഴിയാണു ഡല്‍ഹിക്കു മടങ്ങുന്നത്.

ആദ്യമായാണ് രാഷ്ട്രപതി ഔദ്യോഗിക സന്ദര്‍ശനവുമായി ബന്ധപ്പെട്ടു മൂന്നുദിവസം കോട്ടയത്തു താമസിക്കുന്നത്. ഭര്‍ത്താവ് ഡോക്ടര്‍ ദേവീസിംഗ് ശെഖാവത്തും മക്കളും ഉള്‍പ്പെടെ കുടുംബാംഗങ്ങളായ ആറുപേരും ഒപ്പമുണ്ട്.

രാഷ്ട്രപതിക്കും സംഘത്തിനും വേണ്ടി 28 മുറികളാണ് കുമരകത്തെ താജില്‍ തയാറാക്കിയിരിക്കുന്നത്. ഗവര്‍ണര്‍ ആര്‍എസ് ഗവായിയും സംസ്ഥാന സര്‍ക്കാരിനെ പ്രതിനിധീകരിച്ചു മന്ത്രി പി.കെ. ശ്രീമതിയും രാഷ്ട്രപതിക്കൊപ്പം മൂന്നുദിവസവും ഉണ്ടാകും.

രാഷ്ട്രപതിയുടെ സന്ദര്‍ശനം പ്രമാണിച്ച് കര്‍ശന സുരക്ഷാ സംവിധാനങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഏഴ് എസ്പിമാര്‍ അടക്കം രണ്ടായിരത്തോളം പോലീസ് ഉദ്യോഗസ്ഥരെയാണ് രാഷ്ട്രപതിയുടെ സുരക്ഷയ്ക്കായി നിയോഗിച്ചിരിക്കുന്നത്. ഇവരെ കൂടാതെ ദില്ലിയില്‍ നിന്നെത്തിയ നൂറ് എന്‍എസ്ജി കമാന്‍ഡോകളും രാഷ്ട്രപതിക്ക് ചുറ്റും സുരക്ഷാവലയമൊരുക്കും.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X