108 ആംബുലന്‍സ് പ്രചാരണത്തിന് പൃഥ്വിരാജ്

Prithviraj
ബ്രാന്റ് അംബാസഡറായി ഇതാ പൃഥ്വിരാജും. അത്യാഹിത സന്ദര്‍ഭങ്ങളില്‍ ആംബുലന്‍സ് സേവനം ലഭിയ്ക്കാനായി നാഷണല്‍ റൂറല്‍ ഹെല്‍ത്ത് മിഷന്‍ നടപ്പാക്കുന്ന ആംബുലന്‍സ് സര്‍വീസിന്റെ പ്രചാരണമാണ് പൃഥ്വിരാജ് ഏറ്റെടുക്കുന്നത്. 108 എന്ന ടെലഫോണ്‍ നമ്പര്‍ വളിച്ചാല്‍ ഈ ആംബുലന്‍സ് വിളിയ്ക്കുന്നയാളാവശ്യപ്പെടുന്ന സ്ഥലത്ത് എത്തും. സേവനം സൗജന്യമാണ് താനും.

ആംബുലന്‍സ് സേവനത്തിന്റെ പ്രചാരണം ഒരു നടന്‍ നടത്തുന്നത് ഒരുപക്ഷേ ഇന്ത്യയില്‍ ഇത് ആദ്യമായിട്ടായിരിയ്ക്കും. ഇതിന് പൃഥ്വിരാജ് പണം വാങ്ങുന്നുണ്ടോയെന്നത് വ്യക്തമായിട്ടില്ല.

കേരള എമര്‍ജന്‍സി മെഡിയ്ക്കല്‍ സര്‍വീസസ് പ്രോജക്ട് ആണ് ഈ പദ്ധതി കേരളത്തില്‍ നടപ്പാക്കുന്നത്. 108 എന്നത് ആത്യാഹിത സന്ദര്‍ഭങ്ങളില്‍ ആംബുലന്‍സിനായി ഇന്ത്യ എമ്പാടും ഉപയോഗിയ്ക്കാവുന്ന നമ്പരാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+