Get Updates
Get notified of breaking news, exclusive insights, and must-see stories!

മദനിയ്ക്ക് എച്ച്1 എന്‍1 എന്ന് സംശയം

Madhani
കൊല്ലം: മദനിയ്ക്ക് എച്ച്1എന്‍1 ബാധയെന്ന് സംശയിക്കുന്നതായി പിഡിപി വര്‍ക്കിങ് ചെയര്‍മാന്‍ പൂന്തുറ സിറാജ്. വിദഗ്ധ ചികിത്സ ആവശ്യപ്പെട്ട് ആരോഗ്യമന്ത്രി, മുഖ്യമന്ത്രി എന്നിവര്‍ക്ക് നിവേദനം നല്‍കി.

ആരോഗ്യമന്ത്രി പികെ ശ്രീമതിയെ നേരില്‍ക്കണ്ടാണ് മദനിയുടെ ആരോഗ്യസ്ഥിതിയെക്കുറിച്ച് അറിയിച്ചത്. ഇതിന് ശേഷം മൈനാഗപ്പിള്ളി പൊതുജനാരോഗ്യ കേന്ദ്രത്തിലെ സംഘം മദനിയെ സന്ദര്‍ശിച്ച് മരുന്നു നല്കി.

കഴിഞ്ഞ ദിവസം മദനിയെ പരിശോധിച്ച ഡോക്ടറും എച്ച്1എന്‍1 പരിശോധന നടത്താന്‍ നിര്‍ദ്ദശിച്ചിരുന്നു. ഇതുപ്രകാരം ബുധനാഴ്ച രാത്രി പത്തരയോടെ കൊല്ലം ജില്ലാശുപത്രിയില്‍ നിന്നുള്ള മെഡിക്കല്‍ സംഘം മദനിയുടെ തൊണ്ടയിലെ സ്രവം എടുത്ത് പരിശോധനയ്ക്കയച്ചു.

അതേ സമയം സ്‌ഫോടന കേസില്‍ പ്രതിയായ അബ്ദുള്‍ നാസര്‍ മദനിയെ അറസ്റ്റു ചെയ്തിട്ടേ കര്‍ണാടക പോലീസ് സംഘം മടങ്ങൂവെന്ന് ബാംഗ്ലൂര്‍ സിറ്റി പോലീസ് കമ്മീഷണര്‍ ശങ്കര്‍ബിദരി പറഞ്ഞു. കേരളത്തിലെത്തിയ സംഘം അറസ്റ്റിന് ശേഷമേ മടങ്ങൂ. അറസ്റ്റിന് ആവശ്യമായ പോലീസുകാരെ കേരളത്തിലേയ്ക്ക് അയച്ചിട്ടുണ്ട്. നിയമം നിയമത്തിന്റെ വഴിക്കുനീങ്ങുമെന്ന് കമ്മീഷണര്‍ വ്യക്തമാക്കി.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+