യുവതി ആശുപത്രിക്കെട്ടിടത്തില്‍ നിന്നുംചാടി മരിച്ചു
കോഴിക്കോട്: സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന യുവതി ആശുപത്രി കെട്ടിടത്തിന് മുകളില്‍ നിന്ന് ചാടിമരിച്ചു.
ബേപ്പൂര്‍ നടുവട്ടം സ്വദേശി സുപ്രിയ (32)യാണ് കെട്ടിടത്തിന്റെ നാലാം നിലയില്‍ നിന്ന് ചാടി മരിച്ചത്. വ്യാഴാഴ്ച പുലര്‍ച്ചെ അഞ്ചരയോടെ മലാപ്പറമ്പ് ഇഖ്‌റ ഹോസ്പിറ്റലിലായിരുന്നു സംഭവം.
ഇന്നലെ രാവിലെ പനിയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായിരുന്നു സുപ്രിയയെ. പുലര്‍ച്ചയോടെ കെട്ടിടത്തില്‍ നിന്ന് താഴേക്ക് ചാടുകയായിരുന്നു.
മാനസിക അസ്വാസ്ഥ്യമുള്ള യുവതി കുറേനാളുകളായി ചികിത്സയിലാണ് എന്നാണ് പൊലീസ് പറയുന്നത്. അവിവാഹിതയാണ്. നടക്കാവ് പൊലീസ് എസ്.ഐ ഉണ്ണികൃഷ്ണന്റെ നേതൃത്വത്തില്‍ പൊലീസ് സംഘം സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് തയ്യാറാക്കി.












Click it and Unblock the Notifications