കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വൈറസുകള്‍ ബാങ്ക് അക്കൗണ്ടുകള്‍ ചോര്‍ത്തുന്നു

  • By Ajith Babu
Google Oneindia Malayalam News

Online virus robs 3000 UK bank accounts ‎
ലണ്ടന്‍: ഇന്റര്‍നെറ്റ് ബ്രൗസറിലേക്ക് മാല്‍വെയറുകളും ട്രോജന്‍ വൈറസുകളും കടത്തിവിട്ട് ഒറ്റ മാസം കൊണ്ട് ബ്രിട്ടനിലെ വിവിധ ബാങ്കുകളില്‍ നിന്നും തട്ടിയെടുത്തത്് 6,75,000 പൗണ്ട്. ഏതാണ്ട് മൂവായിരത്തോളം ഓണ്‍ലൈന്‍ ബാങ്ക് ഉപയോക്താക്കളുടെ അക്കൗണ്ടുകളില്‍ നിന്നാണ് തുക നഷ്ടപ്പെട്ടിരിയ്ക്കുന്നത്. ബ്രിട്ടനിലെ എം86 സെക്യൂരിറ്റി നടത്തിയ പരിശോധനയിലാണ് ഈ വിവരം പുറത്തുവന്നിരിക്കുന്നത്.

ഒരു പ്രത്യേക ബാങ്കിന്റെ ഉപഭോക്താവിനെ കെണിയില്‍പ്പെടുത്താന്‍ അയാളുപയോഗിക്കുന്നതടക്കമുള്ള കമ്പ്യൂട്ടറുകളിലേക്ക് ട്രോജന്‍ വൈറസിനെ കടത്തിവിട്ടാണ് തട്ടിപ്പ് തുടങ്ങുന്നത്. നല്ല രീതിയില്‍ പ്രവര്‍ത്തിയ്ക്കുന്ന ഓണ്‍ലൈന്‍ വെബ്‌സൈറ്റുകളിലും നുഴഞ്ഞുകയറി വൈറസുകള്‍ അടങ്ങുന്ന പരസ്യം നല്‍കും.

ശരിയായ പരസ്യങ്ങള്‍ക്കൊപ്പം കാണുന്ന ഇവ പരിശോധിയ്ക്കുന്നതോടെ ഉപയോക്താവിന്റെ കമ്പ്യൂട്ടറിലേക്ക് സിയൂസ് വി3 എന്നറിയപ്പെടുന്ന ട്രോജന്‍ വൈറസ് കടന്നുകയറും. പിന്നീട് ഈ കമ്പ്യൂട്ടറുകളില്‍ നിന്നും ഉപയോക്താവ് ഓണ്‍ലൈന്‍ ബാങ്കിംഗിനായി ലോഗ് ഇന്‍ ചെയ്യുമ്പോള്‍ ഈ ട്രോജന്‍ വൈറസ് തട്ടിപ്പുകാരുടെ അക്കൗണ്ടിലേക്ക് പണം മാറ്റും. അക്കൗണ്ട് കാലിയാവുമെങ്കിലും വൈറസുകള്‍ സൃഷ്ടിയ്ക്കുന്ന വ്യാജ സ്റ്റേറ്റുമെന്റുകള്‍ കാരണം തട്ടിപ്പ് നടന്ന വിവരം അക്കൗണ്ട ഉടമ ഉടനെ അറിയില്ല. പിന്നീട് പണം പിന്‍വലിയ്ക്കാന്‍ നോക്കുമ്പോഴാണ് സംഭവം തിരിച്ചറിയുക.

തട്ടിപ്പ് മറികടക്കാന്‍ വികസിപ്പിച്ചെടുത്ത സൗജന്യ ബ്രൗസര്‍ ആഡ് ഓണ്‍ ഉപയോഗിക്കാനും എം86 നിര്‍ദ്ദേശിക്കുന്നു. സെക്യൂര്‍ ബ്രൗസിങ്ങ് എന്ന് പേരിട്ടിരിക്കുന്ന ഈ ആഡ് ഓണ്‍ നിലവില്‍ ഇന്റര്‍നെറ്റ് എക്‌സപ്ലോറര്‍, മോസില്ല ഫയര്‍ഫോക്‌സ് എന്നീ ബ്രൗസറുകളില്‍ മാത്രമാണ് ഉപയോഗിക്കാന്‍ കഴിയുക.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X