Get Updates
Get notified of breaking news, exclusive insights, and must-see stories!

ഐഫോണുള്ളവര്‍ക്ക് കൂടുതല്‍ ലൈംഗിക പങ്കാളികള്‍

iPhone
ന്യൂയോര്‍ക്ക്: ഐഫോണ്‍ ഉപയോഗിക്കുന്നവര്‍ക്ക് മറ്റുള്ളവരെ അപേക്ഷിച്ച് ജീവിതത്തില്‍ കൂടുതല്‍ ലൈംഗികപങ്കാളികളുണ്ടെന്ന് റിപ്പോര്‍ട്ട്.

ഡെറ്റിങ് സൈറ്റായ ഒകെകുപിഡ് നടത്തിയ ഒരു സര്‍വ്വേയിലാണത്രേ ഇക്കാര്യം കണ്ടെത്തിയത്. സ്മാര്‍ട് ഫോണ്‍ ആന്റ് സെക്്‌സ്വല്‍ ലൈഫ് എന്ന വിഷയത്തില്‍ നടത്തിയ പഠനത്തിനുവേണ്ടിയാണ് സൈറ്റ് ഈ സര്‍വ്വേ നടത്തിയതെന്ന് ദി ഏജ് പത്രത്തില്‍ വന്ന റിപ്പോര്‍ട്ടില്‍ പറയുന്നു.

സ്മാര്‍ട്‌ഫോണ്‍ ഉപയോക്താക്കളില്‍ത്തന്നെ ഐഫോണ്‍ ഉപയോഗിക്കുന്നവര്‍ക്കാണ് ഏറ്റവും കൂടുതല്‍ പങ്കാളികളുള്ളത്.

ഇക്കാര്യത്തില്‍ ഐഫോണ്‍ ഉപയോക്താക്കള്‍ക്ക് പിന്നില്‍ നില്‍ക്കുന്നത് ബ്ലാക്‌ബെറി ഉപയോഗിക്കുന്നവരും അതിന് പിന്നില്‍ ആന്‍ഡ്രോയിഡ് ഉപയോക്താക്കളുമാണ്. സ്മാര്‍ട്‌ഫോണുകള്‍ ഉപയോഗിക്കുന്ന 9785 ആളുകളെ ഉള്‍പ്പെടുത്തിയാണ് വെബ്‌സൈറ്റ് അധികൃതര്‍ സര്‍വ്വേ നടത്തിയത്.

ആന്‍ഡ്രോയിഡ് ഫോണ്‍ ഉപയോക്താക്കളില്‍ ശരാശരി 30വയസ്സുള്ള പുരുഷന്മാര്‍ക്ക്് 6ലൈംഗികപങ്കാളികള്‍ വരെയുണ്ട്. അതേസമയംതന്നെ ആന്‍ഡ്രോയിഡ് ഉപയോഗിക്കുന്ന സ്ത്രീകള്‍ക്കും ആറു പങ്കാളികള്‍ വരെയാണുള്ളത്.

ബ്ലാക്‌ബെറി ഉപയോഗിക്കുന്ന പുരുഷന്മാര്‍ക്ക് 8.1പേരും സ്ത്രീകള്‍ക്ക് 8.8പേരും ലൈംഗികപങ്കാളികളായുണ്ട്. ഐഫോണ്‍ ഉപയോക്താക്കള്‍ക്കാകട്ടെ പുരുഷന്മാര്‍ക്ക് 10ലൈംഗിക പങ്കാളികളും സ്ത്രീകള്‍ക്ക് 12.3 ലൈംഗികപങ്കാളികളുമാണുള്ളത്.

സ്മാര്‍ട്‌ഫോണിലെ ഇന്റര്‍നെറ്റ് സംവിധാനങ്ങളുടെ സ്വകാര്യതയാണ് ഇത്തരം ബന്ധങ്ങള്‍ എളുപ്പമാക്കുന്നതെന്ന് സര്‍വ്വേ റിപ്പോര്‍ട്ടില്‍ പറയുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+