Get Updates
Get notified of breaking news, exclusive insights, and must-see stories!

ദക്ഷിണ കൊറിയയിലെ ഗൂഗിള്‍ ഓഫീസില്‍ റെയ്ഡ്

Google street view car
സോള്‍: ദക്ഷിണ കൊറിയയിലെ ഗൂഗിളിന്റെ ഓഫീസില്‍ റെയ്ഡ്. സ്വകാര്യ വയര്‍ലെസ്സ് ഡാറ്റകള്‍ അനധികൃതമായി ശേഖരിയ്ക്കുകയും സൂക്ഷിയ്ക്കുകയും ചെയ്യുന്നുവെന്ന് പരാതി ലഭിച്ചതിനെ തുടര്‍ന്നാണ് റെയ്ഡ്.പരിശോധനയില്‍ ഒട്ടേറെ രേഖകള്‍ പൊലീസ് പിടിച്ചെടുത്തതായി റിപ്പോര്‍ട്ടുകളുണ്ട്.

ഗൂഗിളിന്റെ സ്ട്രീറ്റ് വ്യൂ സേവനത്തിന് വേണ്ടി പ്രദേശിക തലത്തില്‍ വിവരങ്ങള്‍ ശേഖരിക്കുന്നതും മാപ്പ് തയ്യാറാക്കുന്നതും ദക്ഷിണകൊറിയന്‍ അധികൃതരെ നേരേത്തതന്നെ പ്രകോപിപ്പിച്ചിട്ടുണ്ട്. ഇതിന്റെ മറവില്‍ സ്വകാര്യ വയര്‍ലെസ് ഡാറ്റകള്‍ ശേഖരിയ്ക്കുകയാണ് ഗൂഗിള്‍ ചെയ്യുന്നതെന്ന് കൊറിയന്‍ നാഷണല്‍ പൊലീസ് ഏജന്‍സിയുടെ സൈബര്‍ ടെറര്‍ റെസ്‌പോണ്‍സ് സെന്റര്‍ ആരോപിച്ചു.

ഗൂഗിള്‍ ഓഫീസില്‍നിന്നും കണ്ടെടുത്ത രേഖകളും ഹാര്‍ഡ് ഡിസക്കുകളും വിദഗ്ധര്‍ പരിശോധിച്ചുവരുകയാണ്. സുരക്ഷാ നിയമങ്ങള്‍ക്ക് വിരുദ്ധമായി ഗൂഗിള്‍ പ്രവര്‍ത്തിച്ചതായി കണ്ടാല്‍ കടുത്ത നടപടികള്‍ ഉണ്ടാകുമെന്നും അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.

അതേ സമയം അന്വേഷണവുമായി സഹകരിയ്ക്കുമെന്ന് ഗൂഗിള്‍ അധികൃതര്‍ അറിയിച്ചു. സ്ട്രീറ്റ് വ്യൂ സര്‍വീസിന് വേണ്ടി ചിത്രശേഖരണം നടത്തുന്നതിനിടെ അബദ്ധത്തില്‍ വൈ ഫൈ ഡാറ്റ സംഭരിയ്ക്കപ്പെട്ട പിഴവിന് ഗൂഗിള്‍ നേരത്തെ തന്നെ ക്ഷമ ചോദിച്ചിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+