ലാദന്റെ പാചകക്കാരന് 14 വര്‍ഷം തടവ്

ഗ്വാണ്ടനാമോ ജയിലില്‍ കഴിയുന്ന ക്വാസി വിചാരണ വേളയില്‍ കുറ്റസമ്മതം നടത്തിയിരുന്നു. തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കു സഹായം ചെയ്തത് കുറച്ചു കാലമാണെന്നും അതുകൊണ്ടു ശിക്ഷയില്‍ ഇളവു നല്‍കണമെന്നും ക്വാസിയുടെ അഭിഭാഷകന്‍ ആവശ്യപ്പെട്ടു. കുറ്റം ഏറ്റുപറഞ്ഞിട്ടുള്ളതിനാല്‍ അമേരിക്കന്‍ പ്രതിരോധ വകുപ്പിന്റെ കൂടി അഭിപ്രായം ആരാഞ്ഞ ശേഷമാകും ശിക്ഷ നടപ്പാക്കുക.
സുഡാന്‍ വംശജനായ ഇബ്രാഹിം ബിന്‍ ലാദന്റെ പാചകക്കാരനായി മാത്രമല്ല ചിലപ്പോഴൊക്കെ ഡ്രൈവറായും ജോലി നോക്കിയിരുന്നു. 50 വയസ്സുള്ള ക്വാസിയെ അഫ്ഗാനിലെ തോറബോറ മലനിരകളില്‍ നിന്നാണ് 2001 ല്‍ യുഎസ് സഖ്യസേന പിടികൂടിയത്. ലാദന്റെ ഒളിത്താവളം ഈ മേഖലയിലായിരുന്നു.












Click it and Unblock the Notifications