ബ്ലാക്‌ബെറിയ്ക്ക് 31വരെ സമയം നല്‍കി

ഇതിനായി ഓഗസ്റ്റ് 31നകം പരിഹാരമുണ്ടാക്കിയില്ലെങ്കില്‍ ബ്ലാക്ക്‌ബെറിയുടെ ഇത്തരം സേവനങ്ങള്‍ വിലക്കുമെന്ന് സര്‍ക്കാര്‍ ഫോണിന്റെ നിര്‍മ്മാതാക്കളായ കനേഡിയന്‍ കമ്പനി റിസര്‍ച്ച് ഇന്‍ മോഷന്(റിം) മുന്നറിയിപ്പു നല്‍കി.
റിമ്മിനും ഇന്ത്യയിലെ ടെലികോം കമ്പനികള്‍ക്കും ഇതുസംബന്ധിച്ച നിര്‍ദേശം നല്‍കാന്‍ ആഭ്യന്തര സെക്രട്ടറി ജി.കെ.പിള്ള ടെലികോം മന്ത്രാലയത്തോട് ആവശ്യപ്പെട്ടു. പിള്ളയുടെ അധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ വിവിധ സുരക്ഷാ ഏജന്‍സികളിലെയും ടെലികോം മന്ത്രാലയത്തിലെയും പ്രതിനിധികള്‍ പങ്കെടുത്തു.
ബ്ലാക്ക്‌ബെറിയുടെ വോയ്‌സ് മെയില്‍, എസ്എംഎസ്., ഇന്റര്‍നെറ്റ് സര്‍വീസുകള്‍ എന്നിവ പരിശോധിക്കാനുള്ള സൗകര്യം ഇപ്പോള്‍ നിലവിലുണ്ട്. ഇവയ്ക്ക് വിലക്ക് ബാധകമാവില്ല. പുതിയ സാങ്കേതികവിദ്യയിലൂടെയുള്ള മെസഞ്ചര്‍ സര്‍വീസ് (ചാറ്റിങ് സൗകര്യം) എന്റര്‍െ്രെപസ് ഇമെയില്‍ സര്‍വീസ് (ബി.ഇ.എസ്.) എന്നീ സൗകര്യങ്ങള്‍ക്കാണ് രഹസ്യ കോഡുകളുള്ളത്.
ഇത് രാജ്യരക്ഷയ്ക്ക് ഭീഷണിയാകുമെന്ന് വിവിധ സുരക്ഷാ ഏജന്‍സികള്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. തുടര്‍ന്നാണ് ആഭ്യന്തരമന്ത്രാലയം നടപടിയെടുക്കാന്‍ തീരുമാനിച്ചത്.












Click it and Unblock the Notifications