ചുരിദാര്‍ ധരിച്ചതിന് അധ്യാപികയെ മര്‍ദ്ദിച്ചു
കൊല്‍ക്കത്ത: ചുരിദാര്‍ ധരിച്ച് സ്‌കൂളിലെത്തിയ അധ്യാപികയെ സഹപ്രവര്‍ത്തകര്‍ മര്‍ദിച്ചതായി ആരോപണം. പശ്ചിമബംഗാളില്‍ ഹൗറയിലെ ശ്യംപുര്‍ ഗ്രാമത്തിലെ അയ്മ ഗസന്‍കോള്‍ ഹൈസ്‌കൂളിലാണ് സംഭവം നടന്നത്.
സ്‌കൂളിലെ നാല് അധ്യാപികമാര്‍ ചുരിദാര്‍ ധരിച്ചെത്തിയത് ചര്‍ച്ച ചെയ്യാന്‍ പ്രധാനാധ്യാപകന്റെ മുന്നില്‍ യോഗം കൂടിയപ്പോള്‍ ചുരിദാര്‍ ധരിച്ച അധ്യാപികമാരില്‍ ഒരാളെ സഹപ്രവര്‍ത്തകന്‍ മര്‍ദ്ദിക്കുകയായിരുന്നുവത്രേ. അടിച്ചതിനെതിരെ അധ്യാപിക പരാതി നല്‍കിയിട്ടുണ്ട്.
പാപ്രിദേബ് എന്ന അധ്യാപികയെ സഹപ്രവര്‍ത്തകനായ ഗണേശ് മൊണ്ടല്‍ ആണ് അടിച്ചത്. അതേസമയം സ്‌കൂളില്‍ പ്രത്യേക വസ്ത്രധാരണനിയമം നിലവിലില്ലെന്ന് ബന്ധപ്പെട്ടവര്‍ പറഞ്ഞു.
പശ്ചിമബംഗാളിലെ അലിയ സര്‍വകലാശാലയില്‍ അധ്യാപിക ബുര്‍ഖ ധരിക്കാതെയെത്തിയതിനെച്ചൊല്ലിയുള്ള വിവാദം തീരും മുന്‍പാണ് പുതിയ സംഭവം.












Click it and Unblock the Notifications