ലാല്‍ഗഡ് റാലി: മമതയോട് വിശദീകരണം തേടി

ലാല്‍ഗഡ് റാലിയില്‍ മാവോവാദികളെ ആഹ്വാനം ചെയ്തു സംസാരിച്ചു എന്ന ആരോപണത്തേ തുടര്‍ന്നാണ് കേന്ദ്ര ധനമന്ത്രി പ്രണബ് കുമാര്‍ മുഖര്‍ജി വിദശീകരണം തേടിയത്.
റാലിയ്ക്കിടെ മാവോയിസ്റ്റ് നേതാവ് ആസാദിന്റെ മരണം കൊലപാതകമെന്ന് മമത വിശേഷിപ്പിച്ചത് വന്‍വിവാദമായിരുന്നു. ഇതിനെതിരെ പാര്‍ലമെന്റില്‍ ബിജെപിയും ഇടതുകക്ഷികളും ശക്തമായി പ്രതിഷേധിയ്ക്കുകയും ചെയ്തു.
റാലിയില്‍ മാവോവാദികളെ ന്യായീകരിച്ച് സംസാരിച്ചുവോ എന്ന് രേഖാമൂലമുള്ള വിശദീകരണം നല്‍കാനാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. സംസാരിച്ചുവെങ്കില്‍ അത് എന്തിനു വേണ്ടിയാണെന്നും വിശദീകരണത്തില്‍ വ്യക്തമാക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.












Click it and Unblock the Notifications