മാവോവാദി ആക്രമണത്തിന് വ്യോമസേനക്ക് അനുമതി

വ്യോമസേനയുടെ രണ്ട് എം.ഐ. 17 ഹെലികോപ്റ്ററുകളും രണ്ട് ധ്രുവ് ഹെലികോപ്റ്ററുകളും ഇപ്പോള്‍ മാവോവാദി വിരുദ്ധപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിയ്ക്കുന്നത്.
രണ്ടുവര്‍ഷം മുമ്പ് ഛത്തീസ്ഗഢ് നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സാമഗ്രികളും ഉദ്യോഗസ്ഥരെയും ഇറക്കവേ വ്യോമസേനാംഗങ്ങളില്‍ ഒരാളെ മാവോവാദികള്‍ വെടിവെച്ചു കൊന്നിരുന്നു.
തങ്ങളുടെ വസ്തുവകകള്‍ കാക്കുന്നതിന്റെ ഭാഗമായി മാവോവാദികള്‍ക്ക് നേരേ ആക്രമണം നടത്താന്‍ അനുമതി കിട്ടിയതായി വ്യോമസേനാ അധികൃതര്‍ അറിയിച്ചു.
അതേ സമയം ആഭ്യന്തരസുരക്ഷയ്ക്ക് കടുത്ത ഭീഷണി എന്ന് പ്രധാനമന്ത്രി വിശേഷിപ്പിച്ച മാവോവാദികളെ നേരിടാന്‍ സായുധസേനയെ ഉപയോഗിക്കണമോ എന്ന കാര്യത്തില്‍ തര്‍ക്കം തുടരുകയാണ്.












Click it and Unblock the Notifications