മദനി: കേരള പൊലീസ് സഹകരിക്കുന്നുണ്ടെന്ന് ബിദ്‌രി
ബാംഗ്ലൂര്‍: പിഡിപി നേതാവ് മദനിയുടെ അറസ്റ്റിന് കേരള പോലീസ് സഹകരിക്കുന്നുണ്‌ടെന്ന് ബാംഗ്ലൂര്‍ സിറ്റി പോലീസ് കമ്മിഷണര്‍ ശങ്കര്‍ ബിദ്‌രി.
അറസ്റ്റ് സംബന്ധിച്ച് യാതൊരു തടസവും നിലനില്‍ക്കുന്നില്ലെന്നും അറസ്റ്റുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ പുരോഗമിക്കുകയാണെന്നും ശങ്കര്‍ ബദ്രി അറിയിച്ചു.
മദനിയെ അറസ്റ്റ് ചെയ്ത് കൊടുക്കണമെന്ന് കര്‍ണാടക പൊലീസ് കേരള പൊലീസിനോടാവശ്യപ്പെട്ടിട്ടുണ്ടെന്നും എന്നാല്‍ കേരള പൊലീസ് അതിന് തയ്യാറാവുന്നില്ലെന്നുമുള്ള രീതിയില്‍ വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. അതിന് പിന്നാലെയാണ് ഇപ്പോള്‍ കമ്മീഷണറുടെ വെളിപ്പെടുത്തല്‍.
കേരളത്തിയേക്ക് പോയ പൊലീസുകാര്‍ മദനിയെ അറസ്റ്റുചെയ്യുമെന്ന് കഴിഞ്ഞ ദിവസം കര്‍ണാടക മുഖ്യമന്ത്രി വിഎസ് യദ്യൂരപ്പ വ്യക്തമാക്കിയിരുന്നു.












Click it and Unblock the Notifications