മദ്യം വാങ്ങാന്‍ അച്ഛന്‍ മകളെ ലേലം ചെയ്തു
കഡപ്പ: മദ്യം വാങ്ങാന്‍ പണത്തിനായി ആറുവയസുകാരിയെ പിതാവ് പരസ്യമായി ലേലം ചെയ്തു. ആന്ധ്രയിലെ റയചോതി മണ്ഡലത്തിലാണ് സംഭവം നടന്നത്.
40 കാരനായ കൃഷ്ണയ്യയാണ് രാമപുരം എന്ന സ്ഥലത്ത് നടന്ന ലേലത്തിലൂടെ ബാഷയെന്നയാള്‍ക്ക് മകളെ കൈമാറിയത്. ആയിരം രൂപയ്ക്കാണ് ഇയാള്‍ മകളെ വിറ്റത്. വിവരം അറിഞ്ഞ പോലീസ് ഇടപെട്ട് പെണ്‍കുട്ടിയെ രക്ഷിച്ചു.
മദ്യപിക്കാനായി കൃഷ്ണയ്യ രാവിലെ മദ്യശാലയിലെത്തിയതോടെയാണ് സംഭവങ്ങളുടെ തുടക്കം. ഏറെ പണം നല്‍കാനുള്ളതിനാല്‍ മദ്യംനല്‍കാന്‍ കഴിയില്ലെന്ന് ഷാപ്പ് ഉടമ അറിയിച്ചു. ഇതേതുടര്‍ന്നാണ് മകളെ ലേലം ചെയ്യാന്‍ കൃഷ്ണയ്യ തീരുമാനിച്ചത്. 300 രൂപയിലാണ് ലേലം തുടങ്ങിയത്.
ആയിരം രൂപ നല്‍കിയ ബാഷ കുട്ടിയെ സ്വന്തമാക്കുകയും ചെയ്തു. ഇതിനിടെയാണ് പോലീസ് എത്തിയത്. കൃഷ്ണയ്യയെ പോലീസ് കൈകാര്യം ചെയ്തതോടെ അറസ്റ്റ് ഭയന്ന ബാഷ കുട്ടിയെ തെരുവില്‍ ഉപേക്ഷിച്ച് ഓടിരക്ഷപെടുകയായിരുന്നു.












Click it and Unblock the Notifications