മൊബൈല്‍ നമ്പര്‍ പോര്‍ട്ടബിലിറ്റി ഒക്ടോബര്‍ 31ന്
ദില്ലി: മൊബൈല്‍ നമ്പര്‍ മാറാതെ സേവന ദാതാക്കളെ മാറ്റാനുള്ള എംഎന്‍പി സൗകര്യം ഒക്‌ടോബര്‍ 31ഓടെ രാജ്യത്ത് നിലവില്‍വരുമെന്ന് ടെലികോം റെഗുലേറ്ററി അതോറിറ്റി അധ്യക്ഷന്‍ എസ് ശര്‍മ അറിയിച്ചു.
ഇതോടെ നമ്പര്‍ മാറ്റാതെ തന്നെ മൊബൈല്‍ ഉപഭോക്താവിന് ഇഷ്ടമുള്ള സേവനദാതാക്കളെ ഇതുവഴി തിരഞ്ഞെടുക്കാനാവും. ഈ സേവനം നല്‍കാന്‍ തക്കവിധം തങ്ങളുടെ സംവിധാനങ്ങള്‍ കാര്യക്ഷമമാണോ എന്ന് എല്ലാ മൊബൈല്‍ ഓപറേറ്റര്‍മാരും സെപ്റ്റംബര്‍ ഒന്നിനു മുമ്പ് പരിശോധിച്ച് ഉറപ്പുവരുത്തണമെന്ന് ടെലികോം വകുപ്പ് അറിയിച്ചു. പുതിയ സംവിധാനം കൂടുതല്‍ സേവനക്ഷമത കൊണ്ടുവരുമെന്നാണ് കരുതപ്പെടു്‌നനത്.
ഏതെങ്കിലും മൊബൈല്‍ ഓപ്പറേറ്റര്‍മാര്‍ ഇതില്‍ പരാജയപ്പെടുന്നപക്ഷം സെപ്റ്റംബര്‍ ഒന്നു മുതല്‍ പുതിയ സേവനങ്ങള്‍ ആരംഭിക്കുന്നതില്‍നിന്ന് അവരെ തടയുമെന്നും അധികൃതര്‍ മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്. പലതവണ മാറ്റിവെച്ചതിന് ശേഷമാണ് എംഎന്‍പി സര്‍വീസ് ആരംഭിയ്ക്കാനുള്ള അന്തിമതീയതി ടെലികോം വകുപ്പ് പ്രഖ്യാപിച്ചിരിയ്ക്കുന്നത്.












Click it and Unblock the Notifications