ഇന്ത്യക്കാര്‍ക്ക് ഇനി യുകെ വിസ വേഗത്തില്‍
ലണ്ടന്‍: ഇന്ത്യക്കാര്‍ക്ക് ബ്രിട്ടന്‍ വിസ കുറഞ്ഞ ചെലവിലും വേഗത്തിലും ലഭ്യമാക്കാന്‍ നടപടിയെടുക്കുമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണിന്റെ നിര്‍ദ്ദേശം.
യുകെ ടൂറിസം വകുപ്പിലെ പ്രതിനിധികളുമായി വിനോദസഞ്ചാരമേളയുടെ വളര്‍ച്ചയെക്കുറിച്ച് നടത്തിയ ചര്‍ച്ചയ്ക്കിടെയാണ് ഇന്ത്യക്കാര്‍ക്കും ചൈനക്കാര്‍ക്കും യുകെ വിസ നല്‍കുന്നത് കൂടുതല്‍ വേഗത്തിലും കുറഞ്ഞ ചെലവിലുമാക്കാനും അതുവഴി വിനോദസഞ്ചാരരംഗത്തെ വരുമാനം വര്‍ധിപ്പിക്കാനും കാമറൂണ്‍ നിര്‍ദ്ദേശം നല്‍കിയത്.
മറ്റ് ഏഷ്യന്‍ രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യയില്‍ നിന്നും ബ്രിട്ടനിലേയ്ക്കുവരുന്ന സഞ്ചാരികളുടെ എണ്ണം വളരെ കൂടിയിട്ടുണ്ട്. ഇക്കാര്യത്തില്‍ ഇന്ത്യക്കാര്‍ ജപ്പാന്‍കാരെ കടത്തിവെട്ടിയിരിക്കുകയാണ്. ബ്രിട്ടനില്‍ പ്രതിവര്‍ഷം എത്തുന്ന 3കോടി സഞ്ചാരികളില്‍ 400,000 പേര്‍ ഇന്ത്യയില്‍ നിന്നാണെന്നാണ് കണക്ക്.
ഈ എണ്ണത്തില്‍ ഇപ്പോള്‍ വര്‍ധനവുണ്ടാവുകയും ചെയ്യുന്നുണ്ട്. അതുകൊണ്ടുതന്നെയാണ് ഇന്ത്യക്കാര്‍ക്കുള്ള വിസ നടപടികള്‍ വേഗത്തിലും ചെലവു കുറഞ്ഞുതമാക്കാന്‍ പ്രധാനമന്ത്രി നിര്‍ദ്ദേശം നല്‍കിയത്.
ഇന്ത്യക്കാര്‍ക്കുള്ള വിസാ നടപടികള്‍ വേഗത്തിലാക്കണമെന്ന് പ്രധാനമന്ത്രി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്ന് വിസിറ്റ് ബ്രിട്ടന്‍ കാംപെയിനിന്റെ വക്താവ് അറിയിച്ചു.












Click it and Unblock the Notifications