Get Updates
Get notified of breaking news, exclusive insights, and must-see stories!

പാതയോരത്ത് യോഗം: റിവ്യൂ ഹര്‍ജി തള്ളി

High Court
കൊച്ചി: പൊതുനിരത്തുവക്കില്‍ പൊതുയോഗവും പ്രകടനവും നിരോധിച്ച ഉത്തരവ് പുനപ്പരിശോധിക്കണമെന്നാവശ്യപ്പെട്ട് സര്‍ക്കാരും വിവിധ സംഘടനകളും സമര്‍പ്പിച്ച റിവ്യൂ ഹര്‍ജികള്‍ ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് തള്ളി.

സഞ്ചാര സ്വാതന്ത്ര്യം തടസപ്പെടുന്നത് അനുവദിക്കാനാവില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഉത്തരവ് പുനപരിശോധിയ്ക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കിയത്. ജസ്റ്റിസുമാരായ സിഎന്‍ രാമചന്ദ്രന്‍ നായരും പിഎസ്.ഗോപിനാഥനും അടങ്ങുന്ന ഡിവിഷന്‍ ബെഞ്ചാണ് ഹര്‍ജികള്‍ തള്ളിയത്.

വിധി പുനപരിശോധിക്കാന്‍ കാരണങ്ങളില്ലെന്നും നിരത്തുവക്കില്‍ പൊതുയോഗം നടത്തണമെന്ന നിര്‍ബന്ധം വിചിത്രമാണെന്നും കോടതി അഭിപ്രായപ്പെട്ടു.

പൊതുനിരത്തില്‍ യോഗം നിരോധിച്ച കോടതി ഉത്തരവ് നടപ്പാക്കുന്നത് അപ്രായോഗികവും ജനങ്ങളുടെ അഭിപ്രായ സ്വാതന്ത്ര്യത്തിന്‍മേലുള്ള കടന്നുകയറ്റവുമാണെന്ന് ചൂണ്ടിക്കാട്ടിയാണ് സര്‍ക്കാരും വിവിധ സംഘടനകളും റിവ്യൂ ഹര്‍ജി നല്‍കിയത്. ഹര്‍ജിയിന്‍മേല്‍ ജസ്റ്റിസ് സിഎന്‍.രാമചന്ദ്രന്‍ നായര്‍ വാദം കേള്‍ക്കരുതെന്നാവശ്യപ്പെട്ട് സര്‍ക്കാര്‍ അപേക്ഷ സമര്‍പ്പിച്ചത് കോടതിയുടെ രൂക്ഷമായ വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+