പര്‍ദ: യുവതിയ്ക്ക് സംരക്ഷണം നല്‍കാന്‍ കോടതി

കാസര്‍കോട് സ്വദേശിനി റെയ്ഹാന ആര്‍. ഖാസി നല്‍കിയ ഹര്‍ജിയിലാണ് മൂന്നാഴ്ചത്തേക്ക് പോലീസ് സംരക്ഷണം നല്‍കാന്‍ ജസ്റ്റിസ് കെ.എം. ജോസഫും ജസ്റ്റിസ് എം.എല്‍. ജോസഫ് ഫ്രാന്‍സിസും ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് നിര്‍ദേശിച്ചിട്ടുള്ളത്.
റെയ്ഹാനയുടെ മാതാപിതാക്കള്‍ക്കും സഹോദരങ്ങള്‍ക്കുമെതിരെ ഭീഷണിയുണ്ട്. എന്‍ജിനീയറിങ് ബിരുദമെടുത്ത് ചെന്നൈയില്‍ നിന്ന് തിരിച്ചുവന്ന ശേഷമാണ് പര്‍ദയും തട്ടവും ധരിക്കാന്‍ നിര്‍ബന്ധിച്ച് കുഡ്‌ലു സ്വദേശി മുഹമ്മദ് ഭീഷണിപ്പെടുത്തിത്തുടങ്ങിയതെന്ന് ഇവരുടെ പരാതിയില്‍ പറയുന്നു.
അപവാദ പ്രചാരണം നടത്തുമെന്നും കുടുംബത്തെയാകെ അപമാനിക്കുമെന്നുമൊക്കെയാണ് ഇയാളുടെ ഭീഷണി. താന്‍ മതവിശ്വാസിയാണെന്ന് വ്യക്തമാക്കിയ പരാതിക്കാരി, മതവിശ്വാസത്തിന്റെ പേരില്‍ വ്യക്തിസ്വാതന്ത്ര്യത്തെ ചോദ്യം ചെയ്യരുതെന്ന് ആവശ്യപ്പെട്ടു.
ഭീഷണിയെപ്പറ്റി മാതാവ് വനിതാ കമ്മീഷനില്‍ പരാതി നല്‍കിയിരുന്നെങ്കിലും ഫലമുണ്ടായില്ല. അതേത്തുടര്‍ന്നാണ് കോടതിയെ സമീപിച്ചത്. പര്‍ദ ധരിക്കാന്‍ വിസമ്മതിച്ചതിന്റെ പേരില്‍ ലഭിച്ച ഭീഷണിക്കത്തുകളും ഹര്‍ജിയോടൊപ്പം ഹാജരാക്കിയിരുന്നു.
ഹര്‍ജിക്കാരി ബിരുദപഠനത്തിനു ശേഷം സിവില്‍ സര്‍വീസ് പരീക്ഷയെഴുതി ഫലം വരാന്‍ കാത്തിരിക്കുകയാണ്.












Click it and Unblock the Notifications