Get Updates
Get notified of breaking news, exclusive insights, and must-see stories!

സംസ്ഥാനത്ത് മദ്യ സര്‍വ്വേ; ആരാധകരേറെ റമ്മിന്

Liquor
തിരുവനന്തപുരം: ബിവറേജ് കോര്‍പ്പറേഷന്റെ കച്ചവടം ഉയര്‍ത്താന്‍ വേണ്ടി സര്‍ക്കാര്‍ നടത്തിയ പഠനത്തില്‍ കേരളത്തിലെ വിവിധ ഭാഗങ്ങളിലെ പ്രിയബ്രാന്റുകള്‍ കണ്ടെത്തി.

വടക്കന്‍ കേരളത്തിലെ മദ്യപര്‍ പൊതുവേ ബ്രാന്‍ഡി ഇഷ്ടപ്പെടുമ്പോള്‍ തെക്കന്‍ കേരളക്കാര്‍ക്ക് റമ്മിനോടാണ് പ്രിയം. വിസ്‌കിയ്ക്കാകട്ടെ കേരളത്തിലാകെ 1ശതമാനം പേര്‍മാത്രമേ ആരാധകരായിട്ടുള്ളു.

തെക്കന്‍ ജില്ലകളില്‍ തിരുവന്തപുരത്തും അതും ടെക്‌സിനോപാര്‍ക്കിന് സമപീമാണത്രേ വിസ്‌കിയ്ക്ക് ഏറ്റവും കൂടുതല്‍ ആരാധകരുള്ളത്. 1.4ശതമാനം പേരാണ് ഇവിടെ വിസ്‌കി കഴിയ്ക്കുന്നത്. വടക്കന്‍ കേരളത്തിലാകട്ടെ കണ്ണൂരിലെ മദ്യപിരില്‍ 1.6ശതമാനം പേര്‍ വിസ്‌കി പ്രിയരാണ്.

കൊല്ലം ജില്ലക്കാരാണ് റമ്മിന്റെ ഏറ്റവും വലിയ ആരാധകര്‍. കൊല്ലത്തെ മദ്യപരില്‍ 82.2 % പേര്‍ റം കഴിക്കുന്നവരാണ്. കണ്ണൂരില്‍ 68% പേര്‍ ബ്രാന്‍ഡിയുടെ പതിവുകാരാണ്.

ഓരോ പ്രദേശക്കാരുടെ ഇഷ്ടമറിഞ്ഞു തങ്ങളുടെ ഷോപ്പുകളില്‍ മദ്യം സ്‌റ്റോക്കു ചെയ്യാനാണ് ബവ്‌റിജസ് കോര്‍പറേഷന്റെ ഉദ്ദേശ്യം. ഇതിനായാണ് സംസ്ഥാന തലത്തില്‍ വിശദമായ പഠനം നടത്തിയത്.

കേരളത്തിലെ മൊത്തതില്‍ കണക്കുകളിലും റമ്മാണ് മുന്നില്‍ 56% പേര്‍ റമ്മിനൊപ്പം നില്‍ക്കുന്നു, 38-40 % പേര്‍ ബ്രാന്‍ഡിയും 4 ശതമാനം പേര്‍ വോഡ്കയും ഉപയോഗിക്കുന്നു. ബാക്കിയുള്ളവന്‍ വിസ്‌കിയും ജിനും വൈനും ഒരുപോലെ ഉപയോഗിക്കുന്നവരുടെ കൂട്ടത്തിലാണ്.

സംസ്ഥാനത്തിന്റെ ചരിത്രത്തിലാദ്യമായി ഇത്തവണ പെടോളിയം നികുതിയെ കടത്തിവെട്ടി മദ്യനികുതി മുന്നിലെത്തി. 2008-2009 വര്‍ഷത്തെ സര്‍ക്കാര്‍ നികുതിയിനത്തിലെ വരുമാനക്കണക്കിലാണ് മദ്യം മുന്‍പന്തിയിലെത്തിയത്.

1984ല്‍ തുടങ്ങിയ ബവ്‌റിജ്‌സ് കോര്‍പറേഷന്‍ 2006 വരെ 22 കൊല്ലം മദ്യം വിറ്റ് ലഭിച്ചതിനെക്കാള്‍ ആയിരം കോടിയോളം രൂപ അധികം കഴിഞ്ഞ നാലുകൊല്ലം നാലുമാസം കൊണ്ട് വിറ്റുവരവു ലഭിച്ചതായും കണക്കുകള്‍ വ്യക്തമാക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+