തിരഞ്ഞെടുപ്പ് ഒറ്റഘട്ടമായി നടത്താം: സര്‍ക്കാര്‍

തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് ഒക്ടോബര്‍ അവസാനത്തോടെ ഒറ്റഘട്ടമായി നടത്താന്‍ സംസ്ഥാന തിരഞ്ഞെടുപ്പു കമ്മിഷന്‍ വ്യാഴാഴ്ച വിളിച്ചു ചേര്‍ത്ത സര്‍വകക്ഷി യോഗത്തില്‍ ധാരണയായിരുന്നു. ഇതു സംബന്ധിച്ച സര്‍ക്കാറിന്റെ നിലപാടാണ് വെള്ളിയാഴ്ച അറിയിച്ചത്.
തിരഞ്ഞെടുപ്പു നടപടിക്രമങ്ങള്‍ പൂര്‍ത്തിയായ സ്ഥലങ്ങളില്‍ സെപ്റ്റംബര്‍ 25നും 27നും തിരഞ്ഞെടുപ്പു നടത്താനായിരുന്നു മുന്‍ ആലോചന. ഒറ്റഘട്ടമായാണെങ്കിലും ഒരു മാസത്തിന് അപ്പുറത്തേക്ക് നീട്ടേണ്ടി വരില്ലെന്നാണ് വ്യാഴാഴ്ച കമ്മീഷന്‍ വ്യക്തമാക്കിയത്. അങ്ങനെയാണെങ്കില്‍ ഒക്ടോബര്‍ 27ന് മുന്‍പ് തിരഞ്ഞെടുപ്പു നടക്കുമെന്നാണ് കരുതപ്പെടുന്നത്.












Click it and Unblock the Notifications