വെള്ളാപ്പിള്ളിക്കെതിരെ മത്സരിക്കും:ഗോകുലം ഗോപാലന്‍
കൊല്ലം: എസ്എന്‍ഡിപി യോഗം ഭാരവാഹി തിരഞ്ഞെടുപ്പില്‍ ശ്രീനാരായണ ധര്‍മവേദിയുടെ സ്ഥാനാര്‍ഥികള്‍ മത്സരിക്കുമെന്ന് ചെയര്‍മാന്‍ ഗോകുലം ഗോപാലന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് വെള്ളാപ്പള്ളിക്കെതിരെ സ്ഥാനാര്‍ഥിയാകും. പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, ദേവസ്വം സെക്രട്ടറി സ്ഥാനങ്ങളിലേക്കും സ്ഥാനാര്‍ഥികളെ നിര്‍ത്തും. മത്സരിച്ചു ജയിക്കാന്‍ തന്റേടമുണ്ടോ എന്ന വെള്ളാപ്പള്ളിയുടെ വെല്ലുവിളി സ്വീകരിക്കുന്നുവെന്നും ഗോപാലന്‍ പറഞ്ഞു.
എസ്എന്‍ഡിപി യോഗത്തില്‍ വെള്ളാപ്പള്ളി നടത്തുന്ന കൊടിയ അഴിമതി ഇല്ലാതാക്കാനുള്ള കൂട്ടായ്മയുണ്ടാക്കുകയാണ് ധര്‍മവേദിയുടെ ലക്ഷ്യം. വിജയമോ പരാജയമോ എന്നത് മുഖവിലയ്‌ക്കെടുക്കില്ല. ജനറല്‍ സെക്രട്ടറിയൊഴികെ മൂന്ന് സ്ഥാനങ്ങളില്‍ മത്സരിക്കുന്നവര്‍ ആരൊക്കെയെന്ന് 19ന് പ്രഖ്യാപിക്കുമെന്നും അദ്ദേഹം അറിയിച്ചു.












Click it and Unblock the Notifications