Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇന്ത്യക്കാരെ തൊടരുതെന്ന് ബ്രിട്ടന്‍

ലണ്ടന്‍: 2012 ലണ്ടന്‍ ഒളിമ്പിക്‌സിനെത്തുന്ന ഇന്ത്യക്കാരെ സ്വാഗതം ചെയ്യുമ്പോള്‍ തൊടുകയോ അടുത്തുപെരുമാറുകയോ ചെയ്യരുതെന്ന് ബ്രിട്ടീഷുകാര്‍ക്ക് ഉപദേശം.

ബ്രിട്ടനിലെ ദേശീയ ടൂറിസം ഏജന്‍സി ഹോട്ടലുകള്‍ക്കും ടാക്‌സി െ്രെഡവര്‍മാര്‍ക്കുമെല്ലാമായി പുറത്തിറക്കയ ' ചെയ്യാവുന്നതും ചെയ്യരുതാത്തതുമായ കാര്യങ്ങളുടെ പിട്ടകയിലാണ് ഈ മുന്‍കരുതല്‍ നിര്‍ദേശം.

ഒളിമ്പിക്‌സ് കാണാനെത്തുന്ന ലോകമെങ്ങുനിന്നുമുള്ള വിനോദ സഞ്ചാരികള്‍ക്ക് അതത് രാജ്യത്തിന്റെ സാംസ്‌കാരിക പ്രത്യേകതകള്‍ കണക്കിലെടുത്തു പെരുമാറാനുള്ള പരിശീലനത്തന്റെ ഭാഗമായാണിത്.

ആദ്യമായി കാണുന്ന ഇന്ത്യക്കാരനെ സ്പര്‍ശിക്കുകയോ ആലിംഗനം ചെയ്യുകയോ ചെയ്താല്‍ അവരത് അപമാനിക്കലായി കണക്കാക്കുമെന്നാണ് 'വിസിറ്റ് ബ്രിട്ടന്‍' ടൂറിസം ഏജന്‍സി നല്‍കുന്ന മുന്നറിയിപ്പ്.

ഇന്ത്യക്കാരെ ആദ്യം കാണുമ്പോള്‍ മര്യാദയില്ലാത്തവരും ബഹളക്കാരും ക്ഷമയില്ലാത്തവരുമൊക്കെയായി തോന്നിയാലും സഹിഷ്ണുത കാട്ടണം. അടുക്കും ചിട്ടയുമില്ലാത്ത നഗരങ്ങളില്‍ നിന്നും അന്തരീക്ഷത്തില്‍ നിന്നും വരുന്നതുകൊണ്ടാണ് ഇന്ത്യക്കാര്‍ അങ്ങനെയെന്നും ഈ പെരുമാറ്റസംഹിതയില്‍ പറയുന്നുണ്ട്.

തെറ്റിദ്ധാരണകളൊഴിവാക്കി നല്ല ആതിഥ്യ മര്യാദ പ്രകടിപ്പിക്കാനാണ് ഇത്തരം നിര്‍ദേശങ്ങള്‍ നല്‍കുന്നതെന്നാണ് ഏജന്‍സിയുടെ അവകാശവാദം. രസകരമായ പല നിര്‍ദേശങ്ങളും പിട്ടികയിലുണ്ട്.

പുഞ്ചിരിക്കുന്ന ജപ്പാന്‍കാരനെ കണ്ടാല്‍ അയാള്‍ സന്തോഷവാനാണെന്ന് ധരിക്കരുത്; കോപവും സങ്കടവും നിരാശയുമെല്ലാം ഉള്ളപ്പോഴും ചിരിക്കാന്‍ ശ്രമിക്കുന്നവരാണ് ജപ്പാന്‍കാര്‍.

അര്‍ജന്റീനക്കാര്‍ നിങ്ങളുടെ വസ്ത്രത്തെയോ തടിയേയോ പരിഹസിച്ചാല്‍ രോഷം കൊള്ളേണ്ട കാര്യമില്ല, ബ്രസീലുകാരോട് വ്യക്തിപരമായ ചോദ്യങ്ങള്‍ ഒഴിവാക്കണം-ഇങ്ങനെ പോകുന്നു നിര്‍ദ്ദേശങ്ങള്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+