ഗൂഗിള്‍ ടോക്കിനും സ്‌കൈപ്പിനും വിലക്ക് ഭീഷണി?

ബ്ലാക്‌ബെറിക്കു പിന്നാലെ സമാനമായ സേവനങ്ങള്‍ നല്‍കുന്ന കമ്പനികള്‍ക്കെതിരെയും നടപടി സ്വീകരിക്കാന്‍ വ്യാഴാഴ്ച ചേര്‍ന്ന ടെലികമ്മ്യൂണിക്കേഷന്‍, സുരക്ഷാ ഉദ്യോഗസ്ഥരുടെ യോഗത്തില്‍ ധാരണയായിരുന്നു. മറ്റുള്ളവര്‍ക്ക് മനസിലാകാത്ത രഹസ്യ കോഡി(എന്‍ക്രിപ്റ്റഡ്) ലൂടെയാണ് ഈ സേവന ദാതാക്കള്‍ സന്ദേശം കൈമാറുന്നത്. ഭീകരവാദികള്‍ അടക്കമുള്ളവര്‍ ഇത് പ്രയോജനപ്പെടുത്തുമെന്ന ആശങ്കയിലാണ് കേന്ദ്രം.
സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചില്ലെങ്കില്‍ ഈ മാസം 31നു മുമ്പ് ബ്ലാക്‌ബെറിയ്ക്ക് നിരോധനം ഏര്‍പ്പെടുത്തുമെന്നു മന്ത്രാലയംമുന്നറിയിപ്പു നല്‍കിയിരുന്നു. നിരോധനം വന്നാല്‍ ബ്ലാക്‌ബെറി സര്‍വീസ് ഉപയോഗിക്കുന്നവര്‍ക്കു ടെക്സ്റ്റ് മെസേജ്, ഇമെയില്‍, മെസഞ്ചര്‍ സേവനങ്ങള്‍ ഉപയോഗിക്കാനാവില്ല.












Click it and Unblock the Notifications