കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗൂഗിള്‍ ടോക്കിനും സ്‌കൈപ്പിനും വിലക്ക് ഭീഷണി?

  • By Ajith Babu
Google Oneindia Malayalam News

Blackberry
സിംഗപ്പുര്‍: ബ്ലാക്‌ബെറിയ്ക്ക് പിന്നാലെ ഗൂഗിളിന്റെയും സ്‌കൈപ്പിന്റെയും മെസഞ്ചര്‍, ടെക്സ്റ്റ് മെസേജ് സര്‍വീസുകള്‍ നിരോധിക്കാന്‍ ഇന്ത്യ ആലോചിക്കുന്നു. സുരക്ഷാ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് നടപടിയെന്നു ഫിനാഷ്യല്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.

ബ്ലാക്‌ബെറിക്കു പിന്നാലെ സമാനമായ സേവനങ്ങള്‍ നല്‍കുന്ന കമ്പനികള്‍ക്കെതിരെയും നടപടി സ്വീകരിക്കാന്‍ വ്യാഴാഴ്ച ചേര്‍ന്ന ടെലികമ്മ്യൂണിക്കേഷന്‍, സുരക്ഷാ ഉദ്യോഗസ്ഥരുടെ യോഗത്തില്‍ ധാരണയായിരുന്നു. മറ്റുള്ളവര്‍ക്ക് മനസിലാകാത്ത രഹസ്യ കോഡി(എന്‍ക്രിപ്റ്റഡ്) ലൂടെയാണ് ഈ സേവന ദാതാക്കള്‍ സന്ദേശം കൈമാറുന്നത്. ഭീകരവാദികള്‍ അടക്കമുള്ളവര്‍ ഇത് പ്രയോജനപ്പെടുത്തുമെന്ന ആശങ്കയിലാണ് കേന്ദ്രം.

സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചില്ലെങ്കില്‍ ഈ മാസം 31നു മുമ്പ് ബ്ലാക്‌ബെറിയ്ക്ക് നിരോധനം ഏര്‍പ്പെടുത്തുമെന്നു മന്ത്രാലയംമുന്നറിയിപ്പു നല്‍കിയിരുന്നു. നിരോധനം വന്നാല്‍ ബ്ലാക്‌ബെറി സര്‍വീസ് ഉപയോഗിക്കുന്നവര്‍ക്കു ടെക്സ്റ്റ് മെസേജ്, ഇമെയില്‍, മെസഞ്ചര്‍ സേവനങ്ങള്‍ ഉപയോഗിക്കാനാവില്ല.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X