Get Updates
Get notified of breaking news, exclusive insights, and must-see stories!

വിസ ബില്ലില്‍ ഒബാമ വെള്ളിയാഴ്ച ഒപ്പുവയ്ക്കും

Obama
വാഷിങ്ടണ്‍: മെക്‌സിക്കന്‍ അതിര്‍ത്തിയിലെ അധിക പ്രതിരോധച്ചെലവിനു പണം കണ്ടെത്താന്‍ ലക്ഷ്യമിട്ട് എച്ച്1 ബി വിസ ഫീസ് വര്‍ധിപ്പിക്കുന്ന ബില്‍ യുഎസ് പ്രസിഡന്റ് ബരാക് ഒബാമ വെള്ളിയാഴ്ച ഒപ്പു വയ്ക്കും.

ഇന്ത്യന്‍ ഐടി വിദഗ്ധര്‍ ഉള്‍പ്പെടെ യുഎസില്‍ ജോലി തേടിയെത്തുന്നവര്‍ക്കുള്ള എച്ച്1ബി, എല്‍1 വിസകള്‍ക്ക് 2000 ഡോളര്‍ (ഒരു ലക്ഷം രൂപയോളം) ആണ് ഈ നിയമപ്രകാരം പ്രകാരം കൂട്ടുന്നത്്.

എച്ച്1 ബി വിസ ഫീസ് കുത്തനെ കൂട്ടുന്നത് ഇന്ത്യ-അമേരിക്ക സാമ്പത്തിക ബന്ധത്തെ പ്രതികൂലമായി ബാധിക്കുമെന്ന ആശങ്കകള്‍ക്കിടെയാണ് ബില്‍ നിയമമാവുന്നത്.

അതിര്‍ത്തിസുരക്ഷാ ബില്ലിന്റെ പേരില്‍ ഇന്ത്യയുമായുള്ള ബന്ധം തകിടംമറിക്കരുതെന്ന മുന്നറിയിപ്പുമായി അമേരിക്ക- ഇന്ത്യ വ്യവസായ സംരംഭകര്‍ രംഗത്തെത്തിയിരുന്നു.

ഇരു രാജ്യങ്ങളും തമ്മില്‍ വളര്‍ന്നുവരുന്ന ശക്തമായ സാമ്പത്തിക ബന്ധത്തെ തകര്‍ക്കുന്നതുമാണ് നടപടിയെന്ന് യുഎസ് ഇന്ത്യ ബിസിനസ് കൗണ്‍സില്‍ അഭിപ്രായപ്പെട്ടിരുന്നു.എന്നാല്‍ ബില്‍ നിയമമാകുന്നതിന് ഇതൊന്നും തടസ്സമാകില്ലെന്നാണ് സൂചന.

കുടിയേറ്റത്തിനല്ലാതെ, ജോലിക്കു മാത്രമായി യുഎസിലേക്കു പോകുന്നവര്‍ക്കുള്ള വീസയാണ് എച്ച്1ബി, എല്‍1 എന്നിവ. നിലവില്‍ത്തന്നെ എച്ച്1ബി വിസയ്ക്ക് 3000 5000 ഡോളര്‍ ചെലവുണ്ട്. ഇതിനു പുറമേയാണ് 2000 ഡോളര്‍ (ഒരു ലക്ഷത്തോളം രൂപ) വര്‍ധിപ്പിക്കുന്തന്.

ജീവനക്കാരില്‍ 50 ശതമാനത്തിലേറെ പേര്‍ അമേരിക്കന്‍ പൗരന്മാരല്ലാത്ത കമ്പനികള്‍ക്കാണ് അധികഫീസ്. ഇത് ഏറ്റവുമധികം ബാധിക്കുക ഇന്ത്യന്‍ ഐടി കമ്പനികളെയാണ്.

വീസ ഫീസ് നിരക്കു വര്‍ധന ഇന്ത്യന്‍ കമ്പനികള്‍ക്കു പ്രതിവര്‍ഷം 20 25 കോടി ഡോളര്‍ (1000 1250 കോടി രൂപ) അധിക ബാധ്യത ഉണ്ടാക്കുമെന്നാണ് സോഫ്‌റ്റ്വെയര്‍ കമ്പനികളുടെ ദേശീയ കൂട്ടായ്മയായ നാസ്‌കോമിന്റെ കണക്ക്. ഓരോ വര്‍ഷവും അരലക്ഷം എച്ച്1ബി, എല്‍1 വീസകള്‍ക്കാണ് ഇന്ത്യന്‍ കമ്പനികള്‍ അപേക്ഷിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+