Get Updates
Get notified of breaking news, exclusive insights, and must-see stories!

അധ്യാപകന്റെ ശ്വാസകോശത്തില്‍ പയര്‍ മുളച്ചു

Pea Plant in Lung
വാഷിംഗ്ടണ്‍: അധ്യാപകന്റെ ശ്വാസോകശത്തില്‍ കുടുങ്ങിയ പയര്‍ കിളിച്ച് ഇല വന്നു.

കാന്‍സര്‍ രോഗമെന്നു ഭയന്ന് പരിശോധനയ്‌ക്കെത്തിയപ്പോഴാണ് ശ്വാസനാളത്തില്‍ പയര്‍ കിളിച്ചുനില്‍ക്കുന്നത് ഡോക്ടര്‍മാര്‍ കണ്ടെത്തിയത്. മസാച്യൂസെറ്റ്‌സ് സ്വദേശിയായ അധ്യാപകന്റെ ശ്വാസകോളത്തിലാണ് പയര്‍ മുളച്ചത്.

മുന്‍ അധ്യാപകനായ റോണ്‍ സ്വേഡന്‍ മേയ്മാസത്തിലാണ് ശ്വാസംമുട്ടലിനെത്തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സ തേടിയത്. എക്‌സ്‌റേയില്‍ ശ്വാസകോശത്തില്‍ ചെറിയ പാടു കണ്ട്ു. കാന്‍സറാണോ എന്നറിയാന്‍ കൂടുതല്‍ പരിശോധനകള്‍ നടത്തി. എന്നാല്‍ ഇത് ഒരു ചെറിയ സസ്യമാണെന്ന് അവസാനം വ്യക്തമായി.

സ്വേഡന്‍ കഴിച്ച പയര്‍മണി ആമാശയത്തിലേക്കു പോകുന്നതിനു പകരം ശ്വാസകോശത്തില്‍ കുടുങ്ങുകയും അവിടത്തെ തണുപ്പില്‍ മുളച്ച് ഇലവിരിയുകയും ചെയ്തതായിരിക്കാമെന്നാണ് ഡോക്ടര്‍മാരുടെ നിഗമനം.

പയര്‍ചെടിക്ക് ഒന്നേകാല്‍സെന്റീമീറ്റര്‍ ഉയരമുണ്ട്. ശസ്ത്രക്രിയയിലൂടെ ചെടി നീക്കം ചെയ്തു. സ്വേഡന്‍ ഇപ്പോള്‍ വീട്ടില്‍ വിശ്രമത്തിലാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+