ഡൊണാള്‍ഡ് ഡക്ക് പീഡിപ്പിച്ചുവെന്ന് പരാതി!

2008 മെയിലാണ് സംഭവമുണ്ടായത്. ഓട്ടോഗ്രാഫ് വാങ്ങുന്നതിനായി ഡൊണാള്‍ഡ് ഡക്കിനടുത്തേക്ക് നീങ്ങിയപ്പോള്‍ ജീവനക്കാരന്‍ തന്റെ മാറിടങ്ങളില്‍ കയറിപ്പിടിച്ചുവെന്ന് പരാതിയില്‍ പറയുന്നു. ഇതിന് ശേഷം ആഭാസകരമായ രീതിയില്‍ ആംഗ്യം കാണിച്ചുവെന്നും പരാതിയിലുണ്ട്.
മിക്കി മൗസിന് എണ്‍പതാം പിറന്നാള്‍
ഈ സംഭവം തന്നെ ശാരീരികമായും മാനസികമായും മുറിവേല്‍പ്പിച്ചുവെന്നും ഇവര്‍ പറയുന്നു. ഫിലാഡല്‍ഫിയന്‍ കോടതിയില്‍ സമര്‍പ്പിയ്ക്കപ്പെട്ട പരാതിയില്‍ തീംപാര്‍ക്ക് ഉടമകളായി ഡിസ്‌നിക്കമ്പനി 30000 പൗണ്ട് നഷ്ടപരിഹാരമായി നല്‍കണമെന്ന് ഏപ്രില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
2004ന് ശേഷം ഇത്തരത്തിലുള്ള 24 പരാതികള്‍ പൊലീസിന് ലഭിച്ചിട്ടുണ്ടെന്നും ഉചിതമായ നടപടിയെടുക്കണമെന്നും പരാതിക്കാരി ആവശ്യപ്പെടുന്നു. സംഭവം വിചാരണയ്‌ക്കെടുക്കുമ്പോള്‍ പ്രതികരിയ്ക്കാമെന്ന നിലപാടിലാണ് ഡിസ്‌നി അധികൃതര്‍.












Click it and Unblock the Notifications