ഇന്‍ഫോസിസിലും ടിസിഎസിലും ശംബള വര്‍ധന
ബാംഗ്ലൂര്‍: സാമ്പത്തിക മാന്ദ്യം അകന്നു തുടങ്ങിയതോടെ ഐടി രംഗത്ത് കൂടുതല്‍ തൊഴിലവസരങ്ങള്‍ ലഭ്യമാകുന്നു. അതുകൊണ്ടുതന്നെ കമ്പനികളില്‍ ജോലിക്കാരുടെ കൊഴിഞ്ഞുപോക്ക് ശക്തമായി. ഇതിന് തടയിടാന്‍ മുന്‍നിര കമ്പനികളെല്ലാം ശംബളവര്ധനയും മറ്റാനുകൂല്യങ്ങള്‍ പ്രഖ്യാപിച്ചു തുടങ്ങി.
രാജ്യത്തെ മുന്‍നിര ഐടി കമ്പനികളായ ടിസിഎസ്, ഇന്‍ഫോസിസ്, വിപ്രോ എന്നിവയെല്ലാം ശമ്പളവര്‍ധനവും പ്രൊമോഷനും നല്കാന് ഒരുങ്ങുകയാണ്.
മിക്ക കമ്പനികളും 2010ന്റെ ആദ്യ മാസങ്ങളില്‍ തന്നെ ശമ്പളവര്‍ധനയും പ്രൊമോഷനും പ്രഖ്യാപിച്ചതാണ്. 8മുതല്‍ 12 ശതമാനം വരെ ശംബളവര്ധനയാണ് അന്ന് നടപ്പാക്കിയത്.
എന്നാല്‍ ജീവനക്കാരുടെ കൊഴിഞ്ഞുപോക്കും കഴിവുള്ള പ്രൊഫഷണലുകളെ കിട്ടാനുള്ള ബുദ്ധിമുട്ടും ശക്തമായതോടെ കമ്പനികള്‍ വീണ്ടും ശംബളവര്‍ധന നടപ്പാക്കാനൊരുങ്ങുകയാണ്. ഈ വര്‍ഷം ആദ്യ ആറ് മാസക്കാലത്ത് 20 ശതമാനം വരെ ജീവനക്കാരാണ് ഐടി കമ്പനികളില്‍ നിന്ന് കൊഴിഞ്ഞുപോയത്.
ഇന്‍ഫോസിസ് ഈ ഒക്ടോബറില്‍ എല്ലാ മേഖലയിലുള്ള ജീവനക്കാര്‍ക്കും പ്രൊമോഷന് നല്‍കാനുള്ള തയ്യാറെടുപ്പിലാണ്. ഇതിനനുസരിച്ച് ശമ്പളവും ഉയരും. മാന്ദ്യത്തെ തുടര്‍ന്ന് കമ്പനി കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ ശമ്പളം വര്ധിപ്പിച്ചിരുന്നില്ലെങ്കിലും കഴിഞ്ഞ ഒക്ടോബറിലും ഈ വര്‍ഷം ഏപ്രിലിലും ശമ്പളവര്‍ധന നടപ്പാക്കി.
ഏപ്രിലില്‍ 5,400 പേര്‍ക്കാണ് കമ്പനി പ്രൊമോഷന് നല്‍കിയത്. മുഴുവന്‍ ജീവനക്കാര്‍ക്കും ശമ്പളം വര്‍ധിപ്പിക്കുകയും ചെയ്തു.
രാജ്യത്തെ ഏറ്റവും വലിയ ഐടി കമ്പനിയായ ടാറ്റാ കണ്‍സള്‍ട്ടന്‍സി സര്‍വീസസ് (ടിസിഎസ്) ജൂണില്‍ 100 ശതമാനം വേരിയബിള്‍ പേ നല്‍കിയിരുന്നു. വീണ്ടും ആനുകൂല്യങ്ങള്‍ നല്‍കാനുള്ള ഒരുക്കത്തിലാണ് കമ്പനി.
വിപ്രോ 2010 ഫിബ്രവരിയില്‍ ജീവനക്കാരുടെ ശമ്പളം വര്‍ധിപ്പിച്ചിരുന്നു. ശരാശരി 9 ശതമാനമായിരുന്നു ശമ്പളവര്‍ധന. 20,000 ജൂനിയര്‍ സ്റ്റാഫിന് പ്രൊമോഷനും നല്കി. അടുത്ത ഏതാനും മാസങ്ങള്‍ക്കുള്ളില്‍ വിപ്രോ വീണ്ടും ശമ്പളവര്‍ധന നടപ്പാക്കും. എല്ലാ പാദത്തിലും 100 ശതമാനം വേരിയബിള്‍ പേ നല്‍കാനും തീരുമാനിച്ചിട്ടുണ്ട്.
മറ്റു കമ്പനികളായ എച്ച്സിഎല്‍ ടെക്നോളജീസ്, സെന്‍സാര്‍, ടെക് മഹീന്ദ്ര എന്നിവയും 2010ല്‍ ശംബളവര്‍ധന നടപ്പാക്കി. ജൂലായ് ഒന്നു മുതല്‍ പ്രാബല്യത്തോടെയാണിത്.
-
സോഷ്യൽ മീഡിയ താരം 'ഗുണ്ട ബിനു' അന്തരിച്ചു; കുറിപ്പുമായി നടി സ്നേഹ ശ്രീകുമാർ -
'ദിലീപ് മണ്ടനായിരിക്കും.. ഉടൻ വരും ആ മഹാൻ വിഗ്ഗും റോസ് പൗഡറും ഇട്ട്, തെറി വിളിപ്പിക്കും';ശാന്തിവിള ദിനേശ് -
സഹനത്തിന്റെയും ഉയർത്തെഴുന്നേൽപ്പിന്റെയും ഈസ്റ്റർ; നേരാം കുടുംബത്തിനും മാലോകർക്കും ആശംസകൾ -
സ്വർണ വിലയിൽ 17 ശതമാനത്തിൻ്റെ ഇടിവ്; ഇനിയൊരു തിരിച്ചുവരവ് ഇല്ലേ? തിരിച്ചടിക്കുള്ള കാരണങ്ങൾ -
ബിഗ് ടിക്കറ്റിൽ വീണ്ടും മലയാളി തിളക്കം; അതും 50 കോടി രൂപയുടെ വമ്പൻ സമ്മാനം..! ഷാജിക്ക് ഭാഗ്യനേട്ടം -
അബിൻ-വീണ പോരാട്ടം പ്രവചനാതീതം, റോഷി അഗസ്റ്റിൻ തോൽക്കും, കടന്നപ്പള്ളിക്ക് വെല്ലുവിളി, പ്രവചിച്ച് സർവേ -
പവർഫുൾ കുബേര യോഗം വിഷു ദിനത്തിൽ; ഈ രാശിക്കാരിലേക്ക് പണം ഒഴുകിവരും, നല്ല ജോലി കിട്ടും..! -
സംസ്ഥാനത്ത് നാല് ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യത; യെല്ലോ അലർട്ട്, കാറ്റ് വീശിയേക്കും, ഇടിമിന്നൽ സൂക്ഷിക്കുക -
അമേരിക്കക്ക് വൻ തിരിച്ചടി; 24 മണിക്കൂറിനിടെ രണ്ടാമത്തെ യുദ്ധവിമാനവും ഇറാൻ തകർത്തു -
ബെംഗളൂരുവിലെ ഗതാഗത കുരുക്ക് ഇനി സ്വപ്നം മാത്രം; മെഹ്ക്രി സർക്കിളിൽ ഫ്ലൈഓവർ വരുന്നു, ചിലവ് 420 കോടി! -
വിജയ് പ്രചാരണ വാഹനത്തില്‍ നിന്ന് നിയന്ത്രണം വിട്ടു; റോഡ് ഷോ വീഡിയോ വൈറല്‍, ഇതാണ് കാരണം -
അന്യഗ്രഹജീവികളുടെ രഹസ്യ ഫയലുകൾ തുറക്കാൻ ട്രംപിന്റെ ഉത്തരവ്! നെഞ്ചിടിപ്പോടെ ലോകം












Click it and Unblock the Notifications