കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്‍ഫോസിസിലും ടിസിഎസിലും ശംബള വര്‍ധന

  • By Lakshmi
Google Oneindia Malayalam News

ബാംഗ്ലൂര്‍: സാമ്പത്തിക മാന്ദ്യം അകന്നു തുടങ്ങിയതോടെ ഐടി രംഗത്ത് കൂടുതല്‍ തൊഴിലവസരങ്ങള്‍ ലഭ്യമാകുന്നു. അതുകൊണ്ടുതന്നെ കമ്പനികളില്‍ ജോലിക്കാരുടെ കൊഴിഞ്ഞുപോക്ക് ശക്തമായി. ഇതിന് തടയിടാന്‍ മുന്‍നിര കമ്പനികളെല്ലാം ശംബളവര്‍ധനയും മറ്റാനുകൂല്യങ്ങള്‍ പ്രഖ്യാപിച്ചു തുടങ്ങി.

രാജ്യത്തെ മുന്‍നിര ഐടി കമ്പനികളായ ടിസിഎസ്, ഇന്‍ഫോസിസ്, വിപ്രോ എന്നിവയെല്ലാം ശമ്പളവര്‍ധനവും പ്രൊമോഷനും നല്‍കാന്‍ ഒരുങ്ങുകയാണ്.

മിക്ക കമ്പനികളും 2010ന്റെ ആദ്യ മാസങ്ങളില്‍ തന്നെ ശമ്പളവര്‍ധനയും പ്രൊമോഷനും പ്രഖ്യാപിച്ചതാണ്. 8മുതല്‍ 12 ശതമാനം വരെ ശംബളവര്‍ധനയാണ് അന്ന് നടപ്പാക്കിയത്.

എന്നാല്‍ ജീവനക്കാരുടെ കൊഴിഞ്ഞുപോക്കും കഴിവുള്ള പ്രൊഫഷണലുകളെ കിട്ടാനുള്ള ബുദ്ധിമുട്ടും ശക്തമായതോടെ കമ്പനികള്‍ വീണ്ടും ശംബളവര്‍ധന നടപ്പാക്കാനൊരുങ്ങുകയാണ്. ഈ വര്‍ഷം ആദ്യ ആറ് മാസക്കാലത്ത് 20 ശതമാനം വരെ ജീവനക്കാരാണ് ഐടി കമ്പനികളില്‍ നിന്ന് കൊഴിഞ്ഞുപോയത്.

ഇന്‍ഫോസിസ് ഈ ഒക്ടോബറില്‍ എല്ലാ മേഖലയിലുള്ള ജീവനക്കാര്‍ക്കും പ്രൊമോഷന്‍ നല്‍കാനുള്ള തയ്യാറെടുപ്പിലാണ്. ഇതിനനുസരിച്ച് ശമ്പളവും ഉയരും. മാന്ദ്യത്തെ തുടര്‍ന്ന് കമ്പനി കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ ശമ്പളം വര്‍ധിപ്പിച്ചിരുന്നില്ലെങ്കിലും കഴിഞ്ഞ ഒക്ടോബറിലും ഈ വര്‍ഷം ഏപ്രിലിലും ശമ്പളവര്‍ധന നടപ്പാക്കി.

ഏപ്രിലില്‍ 5,400 പേര്‍ക്കാണ് കമ്പനി പ്രൊമോഷന്‍ നല്‍കിയത്. മുഴുവന്‍ ജീവനക്കാര്‍ക്കും ശമ്പളം വര്‍ധിപ്പിക്കുകയും ചെയ്തു.

രാജ്യത്തെ ഏറ്റവും വലിയ ഐടി കമ്പനിയായ ടാറ്റാ കണ്‍സള്‍ട്ടന്‍സി സര്‍വീസസ് (ടിസിഎസ്) ജൂണില്‍ 100 ശതമാനം വേരിയബിള്‍ പേ നല്‍കിയിരുന്നു. വീണ്ടും ആനുകൂല്യങ്ങള്‍ നല്‍കാനുള്ള ഒരുക്കത്തിലാണ് കമ്പനി.

വിപ്രോ 2010 ഫിബ്രവരിയില്‍ ജീവനക്കാരുടെ ശമ്പളം വര്‍ധിപ്പിച്ചിരുന്നു. ശരാശരി 9 ശതമാനമായിരുന്നു ശമ്പളവര്‍ധന. 20,000 ജൂനിയര്‍ സ്റ്റാഫിന് പ്രൊമോഷനും നല്‍കി. അടുത്ത ഏതാനും മാസങ്ങള്‍ക്കുള്ളില്‍ വിപ്രോ വീണ്ടും ശമ്പളവര്‍ധന നടപ്പാക്കും. എല്ലാ പാദത്തിലും 100 ശതമാനം വേരിയബിള്‍ പേ നല്‍കാനും തീരുമാനിച്ചിട്ടുണ്ട്.

മറ്റു കമ്പനികളായ എച്ച്‌സിഎല്‍ ടെക്‌നോളജീസ്, സെന്‍സാര്‍, ടെക് മഹീന്ദ്ര എന്നിവയും 2010ല്‍ ശംബളവര്‍ധന നടപ്പാക്കി. ജൂലായ് ഒന്നു മുതല്‍ പ്രാബല്യത്തോടെയാണിത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X