തരൂരിനും സുനന്ദയ്ക്കും സൂപ്പര്‍ ഡിസൈനര്‍
ബാംഗ്ലൂര്‍: തിരുവനന്തപുരം എംപി ശശി തരൂരിനും വധു സുനന്ദ പുഷ്‌കറിനുമുള്ള വിവാഹവസ്ത്രങ്ങള്‍ ഡിസൈന്‍ ചെയ്യുന്ന സൂപ്പര്‍ ഡിസൈനര്‍ ഷാഹിദ് ആമിര്‍ ആണെന്ന് റിപ്പോര്‍ട്ട്.
പാലക്കാട്ടെ തറവാട്ടു വീട്ടില്‍ ഓഗസ്റ്റ് 22ന് നടക്കുന്ന വിവാഹച്ചടങ്ങിലും പിന്നീട് തിരുവനന്തപുരത്തും ദുബയിലും നടക്കുന്ന വിരുന്നിലും ദമ്പതിമാര്‍ക്ക് അണിയാനുള്ള വസ്ത്രങ്ങള്‍ ആമിര്‍ ആണ് ഡിസൈന്‍ ചെയ്യുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ നല്‍കുന്ന സൂചന.
ബോളിവുഡ് താരങ്ങള്‍ക്കു വസ്ത്രങ്ങള്‍ ഡിസൈന്‍ ചെയ്യുന്ന ഷാഹിദ് രാജ്യത്തെ വിലപിടിപ്പുള്ള ഡിസൈനര്‍മാരില്‍ ഒരാളാണ്.
തരൂരിനായി ബന്ദ്ഗല ഷര്‍വാണിയായിരിക്കും ഡിസൈന്‍ ചെയ്യുകയെന്നു ഷാഹിദ് പറയുന്നു. ബീജ് നിറത്തോടു ചേര്‍ന്നുള്ള, കൈകൊണ്ടു നെയ്ത ചണംകൊണ്ടുള്ള കുര്‍ത്തയാണു കല്യാണത്തിനു ഷാഹിദ് ഒരുക്കുന്നത്.
ദുബായിലെ സല്‍ക്കാരത്തിനു നീലയും കറുപ്പും ചേര്‍ന്ന ബന്ദ്ഗല ഷര്‍വാണിയാണു തുന്നുന്നത്. വേഷം ലളിതമായിരിക്കും. പക്ഷേ ഷര്‍വാണിയിലെ ബട്ടണുകള്‍ ആരെയും പിടിച്ചിരുത്തുമെന്നു ഡിസൈനര്‍ പറയുന്നു.












Click it and Unblock the Notifications