കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബ്ലാക്‌ബെറി ഇന്ത്യയിലെ പ്രശ്‌നം പരിഹരിക്കുന്നു

  • By Super
Google Oneindia Malayalam News

ദില്ലി: കേന്ദ്രസര്‍ക്കാറിന്റെ നിര്‍ബ്ബന്ധത്തിന് മുന്നില്‍ ഒടുവില്‍ ബ്ലാക്‌ബെറി ഫോണ്‍ നിര്‍മ്മാതാക്കളായ കനേഡിയന്‍ കമ്പനി റിം വഴങ്ങി.

ഇന്ത്യന്‍ സുരക്ഷാ ഏജന്‍സികള്‍ക്ക് ബ്‌ളാക്ക്‌ബെറി ഫോണുകള്‍ വഴി അയ്ക്കുന്ന ഇമെയില്‍ സന്ദേശങ്ങളുടെ ഉള്ളടക്കം പരിശോധിക്കാനുള്ള അവസരം നല്‍കുമെന്ന് റിം അധികൃതര്‍ അറിയിച്ചു.

വെള്ളിയാഴ്ച റിം വൈസ് പ്രസിഡന്റ് റോബര്‍ട്ട് ഇ ക്രോ അഭ്യന്തര സെക്രട്ടറി ജി.കെ. പിള്ളയെ സന്ദര്‍ശിച്ച് തങ്ങളുടെ പുതിയ നിലപാട് അറിയിക്കുകയായിരുന്നു.

കാനഡയില്‍ സ്ഥാപിച്ചിട്ടുള്ള സര്‍വര്‍ വഴി കടന്നു പോകുന്ന ഡാറ്റകള്‍ വായിക്കാന്‍ പറ്റുന്നവിധത്തിലാക്കിയില്ലെങ്കില്‍ ആഗസ്റ്റ് 31ന് ശേഷം ബ്‌ളാക്ക്‌ബെറി ഫോണുകള്‍ രാജ്യത്ത് നിരോധിക്കുമെന്ന് അഭ്യന്തരമന്ത്രാലയം മുന്നറിയിപ്പ് നല്‍കിയിരുന്നു.

ഇതിനെത്തുടര്‍ന്നാണ് റിം നിലപാട് മാറ്റിയത്. തീവ്രവാദികളും മറ്റും സാറ്റലൈറ്റ് ഫോണുകളും മറ്റും ആശയവിനിമയത്തിന് ഉപയോഗിക്കുന്നത് സുരക്ഷാ ഏജന്‍സികള്‍ക്ക് തലവേദനയായതിനെ തുടര്‍ന്നാണ് ബ്‌ളാക്ക്‌ബെറിയെ നിരോധിക്കാന്‍ സര്‍ക്കാര്‍ നിര്‍ബ്ബന്ധിതമായത്.

നോക്കിയ, ആപ്പിള്‍ തുടങ്ങിയ ഫോണുകളില്‍ നിന്ന് വ്യത്യസ്തമായി ബ്‌ളാക്ക്‌ബെറി സ്വന്തം നെറ്റ്‌വര്‍ക്കു വഴിയാണ് ഉപഭോക്താക്കള്‍ അയ്ക്കുന്ന സിഗ്‌നലുകള്‍ അയ്ക്കുന്നത്. ഇത് നിയന്ത്രിക്കുന്നതാവട്ടെ കാനഡയിലെ സര്‍വര്‍ വഴിയാണ് ഇതെല്ലാം സുരക്ഷാ പ്രശ്‌നങ്ങള്‍ ഉയര്‍ത്തുന്നുവെന്നാണ് കേന്ദ്രസര്‍ക്കാര്‍ ചൂണ്ടിക്കാട്ടിയത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X