Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇന്ത്യയില്‍ ഭീകരാക്രമണ സാധ്യത: അമേരിക്ക

Terrorists
വാഷിങ്ടണ്‍: ഇന്ത്യയില്‍ ആക്രമണങ്ങള്‍ നടത്താന്‍ ഭീകരര്‍ തയ്യാറെടുക്കുന്നതായി വിശ്വസനീയ വിവരം ലഭിച്ചിട്ടുണ്ടെന്ന് അമേരിക്കയുടെ വെളിപ്പെടുത്തല്‍.

ലോകമെങ്ങുമുള്ള അമേരിക്കന്‍ പൗരന്മാര്‍ ഭീകരാക്രമണത്തിനെതിരെ ജാഗ്രത പുലര്‍ത്തണമെന്നും മുന്‍കരുതല്‍ എടുക്കണമെന്നും അമേരിക്കന്‍ ഭരണകൂടം വ്യാഴാഴ്ച പുറത്തിറക്കിയ മുന്നറിയിപ്പില്‍ നിര്‍ദേശിക്കുന്നു.

ഇന്ത്യയിലും പാകിസ്താനിലും ഗള്‍ഫ് രാജ്യങ്ങള്‍ ഉള്‍പ്പെടുന്ന പശ്ചിമേഷ്യന്‍ മേഖലയിലുമുള്ള അമേരിക്കന്‍ സ്ഥാപനങ്ങള്‍ക്കും പൗരന്മാര്‍ക്കുമെതിരെ ആക്രമണം നടത്താന്‍ ഭീകരസംഘടനകള്‍ പദ്ധതിയിട്ടതായാണ് യു.എസ്. വിദേശകാര്യ മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്.

ഇന്ത്യയില്‍ വിദേശികള്‍ സന്ദര്‍ശിക്കുന്ന ആഡംബര ഹോട്ടലുകള്‍, മാര്‍ക്കറ്റുകള്‍, സിനിമാ തിയേറ്ററുകള്‍, പള്ളികള്‍, റെയില്‍വേസ്‌റ്റേഷനുകള്‍ തുടങ്ങിയ സ്ഥലങ്ങളില്‍ ഭീകരാക്രമണഭീഷണി തുടരുന്നതായി അമേരിക്ക പറയുന്നു.

അല്‍ഖ്വെയ്ദ, താലിബാന്‍, ലഷ്‌കര്‍ ഇ തൊയ്ബ, തുടങ്ങി അമേരിക്ക വിദേശ ഭീകരസംഘടനകളുടെ പട്ടികയില്‍പ്പെടുത്തിയ സംഘടനകള്‍ യു.എസ്. പൗരന്മാര്‍ക്ക് അപകടഭീഷണിയായി തുടരുകയാണെന്ന് ജാഗ്രതാ നിര്‍ദേശത്തില്‍ ചൂണ്ടിക്കാട്ടുന്നു.

കൊലപാതകങ്ങള്‍, കാര്‍,റോക്കറ്റ് ആക്രമണങ്ങള്‍, തട്ടിക്കൊണ്ടുപോകല്‍ തുടങ്ങി ഏതുവിധേനയുമുള്ള ആക്രമണവുമുണ്ടായേക്കാവുമെന്നും മുന്നറിയിപ്പു നല്‍കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+