ക്ഷണക്കത്ത് പ്രസിദ്ധീകരിച്ചതില്‍ തരൂരിന് അനിഷ്ടം

പ്രസിദ്ധീകരണത്തിന് ഉദ്ദേശിക്കാത്ത ചിത്രങ്ങള്‍ മാധ്യമങ്ങളില്‍ കണ്ടതില്‍ വിഷമമുണ്ട്. ഫ്രസ്‌ട്രേറ്റിങ്...എന്നാണ് ഇതുസംബന്ധിച്ച തരൂരിന്റെ ട്വീറ്റ്.
ഇതുമാത്രമല്ല തന്റെ കല്യാണക്കുറി സുഹൃത്തുക്കള്‍ക്ക് പോലും കിട്ടുന്നതിന് മുമ്പേ ചാനലുകള്‍ അത് പുറത്തുവിട്ടതിനോടും തരൂരിന് എതിര്‍പ്പുണ്ട്. നമ്മുടെ മാധ്യമങ്ങള്‍ക്ക് മാന്യതയില്ലേയെന്നാണ് തരൂരിന്റെ മറ്റൊരു ട്വീറ്റിലെ ചോദ്യം.
ദേശീയ മാധ്യമങ്ങള്‍ ഉള്‍പ്പെടെയുള്ളവ തരൂര്‍-സുനന്ദ വിവാഹവും യാത്രകളും ഏറെ പ്രാധാന്യത്തോടെയാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്.
ഏതാനും ആഴ്ചകളായി തരൂരും സുനന്ദയും വിവാഹത്തിനു മുന്‍പു വിവിധ ദേവാലയങ്ങളില്‍ അനുഗ്രഹം തേടിയുള്ള യാത്രയിലായിരുന്നു. ഈ സമയത്തുള്ള മിക്ക ചടങ്ങുകളുടെയും ചിത്രങ്ങള്‍ മാധ്യമങ്ങള്‍ പുറത്തുവിട്ടിരുന്നു.












Click it and Unblock the Notifications