മദനി പ്രശ്‌നം; ആചാര്യ കോടിയേരിയെ വിളിച്ചു

ആചാര്യ സഹായം അഭ്യര്‍ത്ഥിച്ചതിനെത്തുടര്‍ന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച കോടിയേരി, തുടര്‍നടപടികള്‍ സ്വീകരിക്കാന്‍ ഡിജിപിക്കു നിര്‍ദേശം നല്‍കി. തിങ്കളാഴ്ച കൊല്ലത്തെത്തിയ ബാംഗൂര്‍ പൊലീസ് സംഘം മദനിയെ അറസ്റ്റുചെയ്യാനായി പൊലീസ് ക്‌ളബ്ബില്‍ തുടരുകയാണ്.
കേരള പൊലീസ് എല്ലാ സഹായവും നല്‍കുമെന്നും എന്നാല്‍, അറസ്റ്റ് ചെയ്യേണ്ടതു കര്‍ണാടക പൊലീസാണെന്നും ഉന്നതതല യോഗത്തിനു ശേഷം കോടിയേരി പറഞ്ഞു. വാറന്റ് നടപ്പാക്കേണ്ട ചുമതല കേരള പൊലീസിനു കോടതി നല്‍കിയിട്ടില്ല.
വിവരങ്ങള്‍ ഇതുവരെ മാധ്യമങ്ങളിലൂടെ മാത്രമാണ് അറിഞ്ഞിരുന്നത്. മൂന്നുദിവസം മുന്‍പു കര്‍ണാടക പൊലീസിലെ ഇന്‍സ്‌പെക്ടറും രണ്ടു പൊലീസുകാരും കൊല്ലം എസ്പിയെ കണ്ടപ്പോഴാണ് ഔദ്യോഗികമായി അറിയുന്നത്.
രാഷ്ട്രപതിയുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട സുരക്ഷ ഒരുക്കുന്നതിനാല്‍ അറസ്റ്റിനുള്ള സാഹചര്യമില്ലായിരുന്നു. ഏതെങ്കിലും കേസിലെ പ്രതിയെ അറസ്റ്റ് ചെയ്യുന്നതു കൊണ്ടു ക്രമസമാധാനനില തകരില്ല; തകരാന്‍ അനുവദിക്കില്ല - കോടിയേരി പറഞ്ഞു.
ഇതേസമയം, സ്‌ഫോടനക്കേസില്‍ തന്നെ പ്രതിയാക്കിയ അനുബന്ധ കുറ്റപത്രം റദ്ദാക്കണമെന്ന് അഭ്യര്‍ഥിച്ചു മദനി കര്‍ണാടക ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. കേരള സര്‍ക്കാരും എതിര്‍കക്ഷിയാണ്. കുറ്റപത്രത്തിലെ ആരോപണങ്ങളെല്ലാം സംശയങ്ങളെ ആധാരമാക്കിയാണെന്നും തെളിവുകളോടെയല്ലെന്നും ഹര്‍ജിയില്‍ പറയുന്നു.
കോടതി ഇതു തിങ്കളാഴ്ച പരിഗണിച്ചേക്കും. ഇതിനിടെ, മഅദനിക്ക് എച്ച്1എന്‍1 ബാധയില്ലെന്നു സ്രവ പരിശോധനയില്‍ സ്ഥിരീകരിച്ചു.












Click it and Unblock the Notifications