ജാമ്യം: മദനി സുപ്രീം കോടതിയെ സമീപിച്ചു

2008 ജൂലൈ 25നാണ് കേസിനാസ്പദമായ സംഭവം നടന്നതെന്ന് പൊലീസ് ആരോപിക്കുന്നതെന്നു മദനിയുടെ അഭിഭാഷകന്‍ അറിയിച്ചു. എന്നാല്‍, ഇപ്പോള്‍ മദനിക്കെതിരെ പ്രയോഗിച്ചിരിക്കുന്ന നിയമം അന്ന് നിലവിലുണ്ടായിരുന്നില്ല.
അതിനാല്‍ കുറ്റം ചെയ്തുവെന്ന് ആരോപിക്കപ്പെടുന്ന സമയത്തു നിലവിലുണ്ടായിരുന്ന നിയമം അനുസരിച്ചു മാത്രമേ കേസ് പരിഗണിക്കാവൂ എന്നാണ് മദനിയുടെ ഹര്‍ജിയില്‍
ആവശ്യപ്പെട്ടിരിക്കുന്നത്.
ഭരണഘടനാപരമായ തന്റെ അവകാശങ്ങള്‍ പരിഗണിക്കണമെന്ന് മദനിയുടെ ജാമ്യാപേക്ഷയില്‍ പറയുന്നു. സുപ്രീംകോടതിയെ സമീപിച്ച സാഹചര്യത്തില്‍ പരമോന്നത നീതിപീഠത്തിന്റെ തീരുമാനം കാക്കാനുള്ള മര്യാദ കാട്ടണമെന്ന് മദനിയുടെ അഭിഭാഷകന്‍ അഭിപ്രായപ്പെട്ടു.
ത്‌നനെ അറസ്റ്റ് ചെയ്യാനായി കേരളത്തിലെത്തിയ ബാംഗൂര്‍ പൊലീസ് സംഘം അതിനായി ക്യാംപ് ചെയ്യുന്നതിനിടെയാണ് മദനി സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്.
അതേസമയം, അറസ്റ്റിനു കളമൊരുക്കാന്‍ കേരളപൊലീസ് അന്‍വാര്‍ശേരിയില്‍ നിരോധനാജ്ഞ പുറപ്പെടുവിക്കുകയും മദനി താമസിക്കുന്ന കെട്ടിടത്തിനു പുറത്ത് കൂട്ടംകൂടി നിന്നവരെ പിരിച്ചുവിടുകയും ചെയ്തു.












Click it and Unblock the Notifications