മദനിയെ തിങ്കളാഴ്ച അറസ്റ്റ് ചെയ്‌തേയ്ക്കും

റംസാന്‍ വ്രതാനുഷ്ഠാനം നടക്കുന്നത് മദനിയെ അറസ്റ്റ് ചെയ്യുന്നതിന് തടസമാകില്ലെന്ന് അന്വേഷണ സംഘം വ്യക്തമാക്കി. ജാമ്യമില്ലാ അറസ്റ്റ് വാറണ്ടിന്റെ കാലാവധി ചൊവ്വാഴ്ച അവസാനിക്കും.
ബാംഗ്ലൂര്‍ സ്‌ഫോടനക്കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായ ഡി.സി.പി.സിദ്ധരാമപ്പ 15ന് കൊല്ലത്ത് എത്തുന്നുണ്ട്. മഅദനിയെ അറസ്റ്റ് ചെയ്യാന്‍ ചൊവ്വാഴ്ച കര്‍ണാടകത്തില്‍നിന്ന് എത്തിയ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സിദ്ധപ്പയും സംഘവും കൊല്ലത്ത് ക്യാമ്പ് ചെയ്യുകയാണ്.
ബാംഗ്ലൂര്‍ സ്‌ഫോടനപരമ്പര കേസില്‍ തനിക്കെതിരെ സമര്‍പ്പിക്കപ്പെട്ടിരിക്കുന്ന കുറ്റപത്രവും അതിനെ തുടര്‍ന്നുള്ള നടപടികളും റദ്ദു ചെയ്യണമെന്നാവശ്യപ്പെട്ട് മദനി കര്‍ണാടക ഹൈക്കോടതിയില്‍ കഴിഞ്ഞദിവസം ഹര്‍ജി നല്‍കിയിരുന്നു.
കേസില്‍ തന്നെ പ്രതിയാക്കിയിരിക്കുന്നത് നടപടിചട്ടങ്ങള്‍ പാലിക്കാതെയാണെന്ന് ആരോപിച്ചാണ് ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്.
മദനിയെ അറസ്റ്റു ചെയ്യാനെത്തിയ കര്‍ണാടക പൊലീസ് സംഘം കൊല്ലത്ത് ക്യാമ്പ് ചെയ്യുന്നതിനിടെ തികച്ചും അപ്രതീക്ഷിതമായാണ് മദനി ഹര്‍ജി നല്‍കിയിരിക്കുന്നത്.
തിങ്കളാഴ്ചയോ ചൊവ്വാഴ്ചയോ ഹര്‍ജി കോടതി പരിഗണിച്ചേക്കുമെന്നാണ് സൂചന. നിയമവിരുദ്ധമായി സംഘം ചേര്‍ന്ന കുറ്റത്തിനാണ് തന്നെ കേസില്‍ പ്രതിയാക്കിയതെന്നാണ് മദനി ആരോപിക്കുന്നത്.












Click it and Unblock the Notifications