Get Updates
Get notified of breaking news, exclusive insights, and must-see stories!

മദനി: അന്‍വാര്‍ശേരിയില്‍ നിരോധനാജ്ഞ

കൊല്ലം: പിഡിപി നേതാവ് അബ്ദുള്‍ നാസര്‍ മഅദനിയുടെ അറസ്റ്റുമായി ബന്ധപ്പെട്ട് അന്‍വാര്‍ശ്ശേരിയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. പ്രദേശത്ത് കൂടുതല്‍ പാലീസുകാരെ വിന്യസിച്ചിട്ടുണ്ട്.

ജില്ലാ മജിസ്‌ട്രേറ്റ് കൂടിയായ കളക്ടര്‍ എ.ഷാജഹാന്‍ ആണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. അന്‍വാര്‍ശ്ശേരിയില്‍ നിന്ന് ആളുകളെ ഒഴിപ്പിച്ചുകൊണ്ടിരിക്കുകയാണ്.

ഇതിനായി പോലീസ് കണ്ണീര്‍വാതകവും ഗ്രനേഡും പ്രയോഗിച്ചു. കൊല്ലം എസ്.പി ഹര്‍ഷിത അട്ടല്ലൂരി സ്ഥലത്തെത്തിയിട്ടുണ്ട്. മദനിയെ തിങ്കളാഴ്ച അറസ്റ്റുചെയ്യുമെന്ന റിപ്പോര്‍ട്ടിനെത്തുടര്‍ന്ന് ഒട്ടേരെ പിഡിപി പ്രവര്‍ത്തകരും അന്‍വാര്‍ശ്ശേരിയിലേയ്ക്ക് എത്തിച്ചേരുന്നുണ്ട്.

ശാസ്താംകോട്ട, മൈനാഗപ്പള്ളി പഞ്ചായത്തുകള്‍ക്കാണ് നിരോധനാജ്ഞ ബാധകം. ഇതനുസരിച്ച് അഞ്ച് പേരില്‍ കൂടുതല്‍ കൂട്ടമായി നില്‍ക്കരുത്.

യുവമോര്‍ച്ച പ്രവര്‍ത്തകര്‍ അന്‍വാര്‍ശ്ശേരിയിലേയ്ക്ക് മാര്‍ച്ച് നടത്താന്‍ സാധ്യതയുണ്ടെന്ന് പോലീസ് പറഞ്ഞു. എന്നാല്‍ മാര്‍ച്ച് നടത്താന്‍ തീരുമാനിച്ചിട്ടില്ലെന്ന് യുവമോര്‍ച്ച നേതാവ് വി.വി.രാജേഷ് അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+